2024 മെയ് 10ന് തിയറ്റർ റിലീസ് ചെയ്ത മജു ചിത്രം ‘പെരുമാനി’ മികച്ച അഭിപ്രായങ്ങൾ നേടുന്നു. വേറിട്ട ദൃശ്യാവിഷ്ക്കാരത്തോടെയും വേഷപ്പകർച്ചകളോടെയും എത്തിയ ചിത്രം പ്രത്യേകതകൾ നിറഞ്ഞ ഫിക്ഷണലൈസ്ഡായൊരു ഗ്രാമമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് പ്രത്യക്ഷപ്പെട്ട നോട്ടീസിനെ തുടർന്ന് ഗ്രാമവാസികൾക്കിടയിൽ നടക്കുന്ന ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ പെരുമാനീലെ മനുഷ്യരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ പ്രേക്ഷകരെ ഒരു സാങ്കൽപിക ലോകത്തേക്ക് കൊണ്ടുപോവുന്നു. കഥയും കഥാപാത്രങ്ങളും വേറിട്ട് നിൽക്കുന്നതിനാൽ സിനിമ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ നായിക കഥാപാത്രങ്ങൾ ദീപ തോമസും രാധിക രാധാകൃഷ്ണനുമാണ് അഭിനയിച്ചത്. നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സാങ്കേതിക വശങ്ങൾ പക്വതയോടെ കൈകാര്യം ചെയ്ത ചിത്രം മികച്ച വിഷ്വൽ ട്രീറ്റ് സമ്മാനിക്കുന്നു. അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഗോപി സുന്ദറിന്റെതാണ് സംഗീതം.
പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്ത സിനിമയാണ് ‘പെരുമാനി’. മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിച്ച ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ജോയൽ കവിയാണ് കൈകാര്യം ചെയ്തത്.
1966 കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവങ്ങളും അവ ഒരു ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളുടെയും പശ്ചാത്തതലത്തിൽ, സണ്ണി വെയ്ൻ, ലാൽ, ചെമ്പൻ വിനോദ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി 2018 സെപ്റ്റംബർ 7ന് റിലീസ് ചെയ്ത ‘ഫ്രഞ്ച് വിപ്ലവം’മാണ് മജുവിന്റെ ആദ്യ സിനിമ. രണ്ടാമത്തെ ചിത്രം ഡാർക്ക്-കോമഡി ഡ്രാമ എന്ന വിശേഷണത്തോടെ എത്തിയ ‘അപ്പൻ’. മൂന്നാമത്തെ സിനിമയായ ‘പെരുമാനി’ ഫാന്റസി ഡ്രാമയാണ്. മു.രിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന് ജിഷ്ണു വിജയ് ആലപിച്ച ചിത്രത്തിലെ ആദ്യ ഗാനം ‘പെണ്ണായി പെറ്റ പുള്ളെ’ പുറത്തുവിട്ടിട്ടുണ്ട്.
https://youtu.be/dlINJ7id5qE?si=KDhyUhcZhYzYz8HT
എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ് കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ് അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ: സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.