കൊച്ചി: പുതുവൈപ്പ് ബീച്ചിൽ യുവാവ് മുങ്ങി മരിച്ചു. ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കലൂർ സ്വദേശി അഭിഷേകാ(22)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആൽബിൻ, മിലൻ എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരുടെയും നില ഗുരുതരമായി തുടരുകയാണ്. ഏഴു പേരടങ്ങുന്ന സംഘമാണ് രാവിലെ ബീച്ചിലെത്തിയത്. അഭിഷേക് വെള്ളത്തിൽ മുങ്ങിയപ്പോൾ ഒപ്പമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചതാണെന്നാണു വിവരം.