Kerala

കണ്ണൂരിൽ ഐസ്ക്രീം ബോബുകൾ എറിഞ്ഞ് പൊട്ടിച്ച് അക്രമികൾ: അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ: അഞ്ചരക്കണ്ടി ബാവോട് പരിയാരത്ത് ഐസ്ക്രീം ബോംബ് സ്ഫോടനം. പുലർച്ചെ 3 മണിക്ക് അക്രമികൾ രണ്ട് ഐസ്ക്രീം ബോബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. പോലീസ് അക്രമികൾക്കായി അന്വേഷണം ആരംഭിച്ചു.

പ്രദേശത്തെ കാവിലെ കാഴ്ചവരവുമായി ബന്ധപ്പെട്ട് സിപിഎം–ബിജെപി സംഘർഷാവസ്ഥ നിലനിൽക്കെയാണ് സ്ഫോടനം. സംഘർഷാവസ്ഥ കാരണം ഇവിടെ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു.

ഇവിടെനിന്ന് അൽപ്പം മാറിയാണ് സ്ഫോടനം നടന്നത്. സംഘർഷാവസ്ഥക്ക് പരിഹാരം കാണാൻ ഇന്ന് ഇരു പാർട്ടികളുടെയും പ്രതിനിധികളുമായി ചക്കരക്കൽ പൊലീസ് ചർച്ച നടത്തും.