വേനൽക്കാലമായതിനാൽ തന്നെ ചർമ്മവും, മുടിയും പതിവിൽ കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നു. ചർമ്മം സംരക്ഷിക്കുവാൻ വേണ്ടി ക്രീമുകൾ, ലോഷൻ എന്നിവ നമ്മൾ പൊതുവെ ഉപയോഗിക്കാറുണ്ട്. സൺസ്‌കീം ഇടുന്നത് യു വി കിരണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുവാൻ സഹായിക്കും. എന്നാൽ ഈ സമയത്തു മുടി എങ്ങനെ സംരക്ഷിക്കുമെന്ന് പലർക്കും ധാരണയില്ല.
വേനൽക്കാലത്ത് മുടിക്ക് നൽകേണ്ടുന്ന സംരക്ഷണങ്ങൾ എന്തെല്ലാം?
മെർക്കുറി
ചില ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ മെർക്കുറി കാണും. അതിലൊന്ന് മത്സ്യമാണ്. കൂടുതൽ മെർക്കുറി അടങ്കയ്യ ഭക്ഷണങ്ങൾ കഴിച്ചാൽ മുടി കൊഴിയുന്നതിന് കാരണമാകും. മീൻ കഴിക്കാൻ തെരഞ്ഞെടുക്കുമ്പോൾ ഈ കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്
പഞ്ചസാര
എല്ലാവര്ക്കും മധുരം വളരെ ഇഷ്ട്ടമാണ്. രാവിലെയൊരു ഗ്ളാസ് ചായ മധുരമിട്ടു കുടിച്ചില്ലെങ്കിൽ ഉഷാറില്ല എന്ന് പറയുന്നവരാണ് നമ്മളിൽ പലരും. അമിതമായി മധുരം കഴിച്ചാൽ മുടി കൊഴിച്ചിലിനു കാരണമാകും. ഷുഗർ അമിതമാകുമ്പോൾ ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടിവരും. ഇൻസുലിൻ ഉത്പാദനം വർദ്ധിക്കുന്നത് ആൻഡ്രോജൻ – പുരുഷ ഹോർമോണുകളുടെ വർദ്ധനവിന് കാരണമാകുന്നു. ഇത് നിങ്ങളുടെ രോമകൂപങ്ങളെ ചുരുക്കി മുടികൊഴിച്ചിലിന് കാരണമാകുന്നു.
ന്യൂട്രിയൻസ്
ശരീരത്തു അത്യന്താപേഷിതമായി ആവശ്യമുള്ള ഒന്നാണ് ന്യൂട്രിയൻസ്. ഇവയുടെ അപര്യാപ്തത മുടി കൊഴിച്ചിലിന് കാരണമാകും അതിനാൽ തന്നെ ഭക്ഷണം കഴിക്കുമ്പോൾ കൃത്യമായ തെരഞ്ഞെടുപ്പുകൾ ഉണ്ടാകണം. കയ്യിൽ കിട്ടുന്നതെന്തും കഴിച്ചിട്ട് കാര്യമില്ല.
മുടി വളരുവാൻ എന്തെല്ലാം ചെയ്യാം?
ശിരോചർമത്തിനു മസാജ്
വിരലഗ്രം വച്ചു ശിരോചർമം നന്നായി മസാജ് ചെയ്യാം. ചൂടാക്കിയ എണ്ണയുപയോഗിച്ചു മസാജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇതു രക്തചംക്രമണം വർധിപ്പിക്കുകയും മുടി തഴച്ചു വളരാൻ കാരണമാവുകയും ചെയ്യും.
മുടി വെട്ടാനും മറക്കരുത്
മൂന്നുമാസം കൂടുമ്പോൾ മുടി വെട്ടുന്നതു ശീലമാക്കണം. ഇതു മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരുകയും ചെയ്യും. അതേസമയം മുടി കൂടുതൽ വെട്ടാതെയും ഇടവേളകളില്ലാതെ അടിക്കടി വെട്ടുകയോ ചെയ്യരുത്.
ഷാംപൂ ചെയ്യൽ കുറയ്ക്കാം
എന്നും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് ദോഷം ചെയ്യും. പൊടിയും മറ്റും നീങ്ങി മുടി വൃത്തിയായി ഇരിക്കണമെന്നതു ശരിതന്നെ, എന്നുകരുതി നിയന്ത്രണമില്ലാതെ ഷാംപൂ ചെയ്യുന്നത് ഗുണത്തേക്കാളുപരി ദോഷമേ ചെയ്യൂ. ഇതുവഴി മുടി വരളുകയും മുടി വളരാൻ സഹായിക്കുന്ന നാച്ചുറൽ ഓയിൽ നഷ്ടമാവുകയും ചെയ്യും. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.
ചീകാം ആവശ്യത്തിന് മാത്രം
മുടി ഒതുങ്ങി കിടക്കാൻ ചീപ്പ് നിർബന്ധമാണെങ്കിലും അമിതോപയോഗം ഒഴിവാക്കണം. ദിവസവും പത്തുമിനുട്ടിൽ കൂടുതൽ മുടി ചീവാതിരിക്കാൻ ശ്രദ്ധിക്കണം. മുടി ചീവുന്നത് ശിരോചർമത്തെ ഉത്തേജിപ്പിക്കുമെങ്കിലും മൃദുവല്ലാത്ത ഉപയോഗം ദോഷമേ ചെയ്യൂ. നനഞ്ഞിരിക്കുമ്പോൾ മുടി ചീവാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
സമ്മർദ്ദം കുറയ്ക്കാം
മുടിയെ എത്രയൊക്കെ സംരക്ഷിച്ചിട്ടും കൊഴിച്ചിൽ കുറയുന്നില്ലെങ്കിൽ അതിനു പിന്നിൽ മാനസിക സമ്മര്‍ദ്ദം ആവാം. അമിതമായി സമ്മർദ്ദം ചെലുത്തുന്നത് മുടി െകാഴിച്ചിൽ വർധിപ്പിക്കും. ദിവസവും ആറുമുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം. ഇടയ്ക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കുകയോ ഇഷ്ടഗാനം കേൾക്കുകയോ ആവാം.
കോട്ടൺ തലയിണക്കവറിനു ഗുഡ്ബൈ
മുടി വളരണമെന്ന് ആഗ്രഹിക്കുന്നവർ കോട്ടൺ തലയിണക്കവറിനു ഗുഡ്ബൈ പറയേണ്ടിയിരിക്കുന്നു. സിൽക് കൂടുതൽ മൃദുവായതിനാൽ ഉരസി പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കും.
പ്രകൃതിദത്ത ഹെയര്‍പായ്ക്കുകൾ
നിങ്ങളുടെ മുടിയ്ക്കു ചേരുന്ന പ്രകൃതിദത്ത ഹെയർപായ്ക്കുകൾ കണ്ടെത്തി ആഴ്ചയിലൊരിക്കൽ പുരട്ടാം. തേൻ, നാരങ്ങ, അവോകാഡോ, ഒലിവ് ഓയിൽ തുടങ്ങി മുടിയെ മൃദുവും തിളക്കമുള്ളതുമാക്കുന്ന ധാരാളം ഘടകങ്ങൾ അടുക്കളയിൽ തന്നെ ലഭ്യമാകും.