Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

നക്ഷത്രങ്ങളെ വിഴുങ്ങി ആകാശത്തെ റാണി ആയി വാഴുന്നവൾ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 13, 2024, 04:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എന്താണ് തമോ ദ്വാരം.? എവിടെ എങ്കിലും കേട്ടിട്ടുണ്ടോ.? അത് നക്ഷത്രങ്ങളെ വിഴുങ്ങും എന്നറിയാമോ .എന്നാൽ ഞാൻ പറഞ്ഞു തരാം വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുന്നത്. ഇവയ്ക്ക് പ്രകാശിക്കാൻ സാധിക്കില്ല. ഇത് ബഹിരാകാശത്തിലെ വലിയൊരു ചുഴിയാണ്. ഇതിന്റെ പരിധിയിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തമോ​ഗർത്തം വലിച്ചെടുക്കും.ഇവയുടെ സ്വാധീന മേഖലയ്ക്ക് പുറത്താണെങ്കിൽ വസ്തുക്കൾക്ക് ഭീഷണിയില്ല. തമോ​ഗർത്തങ്ങളുടെ സ്വാധീന പരിധിയെ ഇവന്റ് ഹൊറൈസന്‍ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.

ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ്‌ തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം (Black hole). തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോദ്വാരം പുറംലോകത്തിന്‌ അദൃശ്യമായിരിക്കും. തമോദ്വാരങ്ങൾക്ക് താപനില ഉണ്ടെന്നും അവ ഹോക്കിങ് വികിരണം പുറപ്പെടുവിക്കുന്നുവെന്നും ക്വാണ്ടം പഠനങ്ങൾ കാണിക്കുന്നു.

തമോദ്വാരം അദൃശ്യമാണെങ്കിലും, ചുറ്റുമുള്ള വസ്തുക്കളിൽ അതുളവാക്കുന്ന മാറ്റങ്ങളിലൂടെ അതിന്റെ സാന്നിധ്യം മനസ്സിലാക്കാനാകും. ഒരുകൂട്ടം നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ ശൂന്യമായ സ്ഥലത്തെ പരിക്രമണം ചെയ്യുന്നതായി കാണാനായാൽ അവിടെ ഒരു തമോദ്വാരമുണ്ടെന്ന് ഊഹിക്കാം. തമോദ്വാരത്തിന്‌ ഇരട്ടനക്ഷത്രമുണ്ടെങ്കിൽ അതിൽ നിന്നും തമോദ്വാരത്തിലേക്ക് വാതകങ്ങൾ വീഴുകയും ഉയർന്ന താപനിലയിലേക്ക് മാറ്റപ്പെടുന്ന ഇവ എക്സ്-റേ വികിരണം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഭൂമിയിലുള്ളതും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നതുമായ ദൂരദർശിനികൾ വഴി ഈ വികിരണം കണ്ടെത്താനാകും. ഇത്തരം നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിൽ തമോദ്വാരങ്ങളുടെ അസ്തിത്വം ഉറപ്പാക്കാനായിട്ടുണ്ട്.

ചന്ദ്രശേഖർ സീമയ്ക്കും മുകളിൽ പിണ്ഡമുള്ള നക്ഷത്രങ്ങൾ പരിണാമത്തിന്റെ അവസാനത്തിൽ തമോദ്വാരമായിത്തീരുവാൻ സാധ്യതയുണ്ട്. നക്ഷത്രത്തിന്റെ അവസാനത്തോടനുബന്ധിച്ച് ഊർജ്ജസൃഷ്ടിക്കുള്ള കഴിവ് പൂർണ്ണമായി അവസാനിച്ച പിണ്ഡം സ്വന്തം ഗുരുത്വാകർഷണത്താൽ വീണ്ടും വീണ്ടും ചുരുങ്ങിക്കൊണ്ടിരിക്കും, ഇങ്ങനെ ചുരുങ്ങുന്നതോടൊപ്പം നക്ഷത്രത്തിന്റെ ഗുരുത്വാകർഷണവും വർദ്ധിക്കുന്നു. ഗുരുത്വാകർഷണം ഒരളവിലേറെ വർദ്ധിച്ച് പ്രകാശത്തെപ്പോലും പിടിച്ചു നിർത്താനുള്ള കഴിവ് ആർജ്ജിക്കുമ്പോൾ നക്ഷത്രം തമോദ്വാരമായി മാറുന്നു..
എന്നാൽ ബ്ലാക്ക് ഹോൾ ഫയർവാൾ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭാവ്യതാചക്രവാളം ഇല്ലെന്നും, അതിനാൽ തമോദ്വാരം എന്ന ആശയം നിലനിൽക്കുന്നതല്ലെന്നു സ്റ്റീഫൻ ഹോക്കിങ് അഭിപ്രായപ്പെടുകയുണ്ടായി.

ഈ പേരിനു പിന്നിൽ
ഒരു ജ്യോതിഃശാസ്ത്രവസ്തുവിന്റെ സമീപത്തു നിന്നും എന്തിനെങ്കിലും രക്ഷപെടാനാവശ്യമുള്ള പ്രവേഗത്തെ നിഷ്ക്രമണ പ്രവേഗം (escape velocity) എന്നു പറയുന്നു. നിഷ്ക്രമണപ്രവേഗം പ്രകാശവേഗത്തെക്കാൾ കൂടുതലായ വസ്തു എന്നാണ്‌ തമോദ്വാരങ്ങളെ സാധാരണ നിർവ്വചിക്കാറ്. ഭൂമിയുടെ നിഷ്ക്രമണപ്രവേഗം സെക്കന്റിൽ 11.2 കിലോമീറ്റർ ആണ്. അതിനേക്കാളുമൊക്കെ വളരെ വളരെക്കൂടുതലാവും തമോദ്വാരത്തിന്റെ നിഷ്ക്രമണ പ്രവേഗം. സെക്കന്റിൽ മൂന്നുലക്ഷം കിലോമീറ്റർ പ്രവേഗമുള്ള പ്രകാശത്തിനുപോലും തമോദ്വാരത്തിന്റെ ആകർഷണത്തിൽ നിന്ന് രക്ഷപെടാനാവില്ല.

അതുകൊണ്ടുതന്നെ ഇവയെ ഉത്സർജ്ജിക്കുന്നതോ പ്രതിഫലിപ്പിക്കുന്നതോ ആയ പ്രകാശം കൊണ്ട് നിരീക്ഷിക്കാനാവില്ല. തമോദ്വാരമെന്ന പേരിന് കാരണമിതാണ്. ഇനിയും നമ്മുടെ ശാസ്ത്ര ലോകത്തിന് പൂർണ്ണമായും ഗ്രഹിക്കാൻ കഴിയാത്ത ചില കാര്യങ്ങളിൽ ഒന്നായി ഇത്
ഇപ്പോഴും തുടരുന്നു.പക്ഷേ സൂപ്പർ നോവകളുടെ നിരീക്ഷണത്തിനായി സ്ഥാപിച്ച ASAS-SN യുടെ കണ്ടെത്തലുകൾ നമുക്ക് ഇതിനെക്കുറിച്ച് പുതിയ ചില സൂചനകൾ കൂടി നൽകുന്നുണ്ട്. ഇത് ഒരു നക്ഷത്രത്തെ അകത്താക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ടായിരുന്നു .ഒരു നക്ഷത്രത്തെ ഒരു സൂപ്പർമാസിവ് ബ്ലാക്ക് ഹോൾ കശാപ്പ് ചെയ്ത് അകത്താക്കിയതിൻ്റെ കോലാഹലങ്ങൾ ആണ് ഇതെന്ന് ഈ emissions ൻ്റെ കമ്പ്യൂട്ടർ മോഡലിംഗിൽ നിന്ന് മനസിലായത്..( സംഭവം ചിത്രകാരൻ്റെ ഭാവനയിൽ വരച്ചതാണ് പോസ്റ്റിനൊപ്പമുള്ള പടം )

മധ്യഭാഗത്ത് ഒരു ചെറിയ കറുത്ത കുത്തായി കാണുന്നതാണ് ബ്ലാക്ക് ഹോൾ.ദ്രവ്യം ദ്വാരത്തിലേക്ക് വീഴുമ്പോൾ, അത് മറ്റ് പദാർത്ഥങ്ങളുമായി കൂട്ടിയിടിച്ച് ചൂടാകുന്നു.
അങ്ങനെ അധികതുംഗപദത്തിൽ രാജ്ഞികണക്കെ ശോഭിച്ചിരുന്ന ഒരു നക്ഷത്രത്തിൻ്റെ ശേഷിച്ച ദ്രവ്യം ഒരു അക്രിഷൻ ഡിസ്‌കായി തമോദ്വാരത്തെ ചുറ്റാൻ തുടങ്ങുന്നു

ReadAlso:

25 നില കെട്ടിടത്തിന്റെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം നാളെ ഭൂമിക്കരികെ എത്തുന്നു

ഇന്ത്യയുടെ സ്വപ്നപദ്ധതി ‘ഗഗൻയാൻ’ വൈകും; കാരണമെന്താണെന്നോ?

കടലിനടിയിൽ ഒളിഞ്ഞിരിക്കുന്നത് ഒരുലക്ഷത്തിലധികം പർവ്വതങ്ങൾ; നിർണ്ണായക കണ്ടെത്തലുമായി നാസ

സ്വർണ്ണം ലയിപ്പിക്കുന്ന പൂപ്പൽ ? നിർണ്ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ബഹിരാകാശ മേഖലയിലെ അമേരിക്കന്‍ ആധിപത്യത്തിന് തിരിച്ചടി; നാസയുടെ ബജറ്റ് വെട്ടിച്ചുരുക്കി ട്രംപ്, തീരുമാനത്തിന് പിന്നിൽ മസ്‌ക് ?

അഞ്ചു വർഷം മുന്നേ ആയിരുന്നു ഏറ്റവും വലിയൊരു ഗർത്തം കണ്ടു പിടിച്ചത് .ഭൂമിയിൽ നിന്നും 500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ളതാണ് ഈ തമോ​ഗ‍ർത്തം. ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിലാണ് ഈ ​ഗവേഷണ വിജയത്തെ കുറിച്ചുള്ള റിപ്പോ‍ർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സൗരയൂഥത്തേക്കാൾ വലിപ്പമുള്ളതാണ് ഈ തമോ​ഗർത്തമെന്ന് ​ഗവേഷകർ പറയുന്നു. സൂര്യനെക്കാൾ 6.5 ബില്യൺ മടങ്ങ് അധികമാണ് ഈ തമോ​ഗർത്തത്തിന്റെ പിണ്ഡം. മറ്റൊരർത്ഥത്തിൽ പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയ തമോ​ഗർത്തങ്ങളിൽ വച്ച് ഏറ്റവും വലിപ്പമേറിയതാണിത്.

ബഹിരാകാശ പര്യവേഷണ രം​ഗത്ത് നാഴികക്കല്ലാണ് ഈ നേട്ടം. ഭൂമിയിൽ പല സ്ഥലങ്ങളിലായി സ്ഥാപിച്ച എട്ട് ടെലസ്കോപ്പുകളുടെ സഹായത്തോടെയാണ് അതിന്റെ ചിത്രം പകർത്തിയത് .

Tags: SPACEspace missionstar

Latest News

മരം മറിഞ്ഞും വെള്ളക്കെട്ടിൽ വീണും മരണം; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി

പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഗൂഢാലോചന ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

നൂതന എച് ആര്‍ ശീലങ്ങള്‍ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന്

ജോയ് മാറി ഷൗക്കത്ത് വന്നു, മുന്നണി നീക്കവും പ്രതിസന്ധയിൽ, അൻവറിസം പൊളിച്ചടുക്കി വി ഡി; നിലമ്പൂരിൽ അൻവറിനെ കാത്തിരിക്കുന്നതെന്ത്??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.