എന്താണ് തമോ ദ്വാരം.? എവിടെ എങ്കിലും കേട്ടിട്ടുണ്ടോ.? അത് നക്ഷത്രങ്ങളെ വിഴുങ്ങും എന്നറിയാമോ .എന്നാൽ ഞാൻ പറഞ്ഞു തരാം വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുന്നത്. ഇവയ്ക്ക് പ്രകാശിക്കാൻ സാധിക്കില്ല. ഇത് ബഹിരാകാശത്തിലെ വലിയൊരു ചുഴിയാണ്. ഇതിന്റെ പരിധിയിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തമോഗർത്തം വലിച്ചെടുക്കും.ഇവയുടെ സ്വാധീന മേഖലയ്ക്ക് പുറത്താണെങ്കിൽ വസ്തുക്കൾക്ക് ഭീഷണിയില്ല. തമോഗർത്തങ്ങളുടെ സ്വാധീന പരിധിയെ ഇവന്റ് ഹൊറൈസന്‍ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.
ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ് തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം (Black hole). തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോദ്വാരം പുറംലോകത്തിന് അദൃശ്യമായിരിക്കും. തമോദ്വാരങ്ങൾക്ക് താപനില ഉണ്ടെന്നും അവ ഹോക്കിങ് വികിരണം പുറപ്പെടുവിക്കുന്നുവെന്നും ക്വാണ്ടം പഠനങ്ങൾ കാണിക്കുന്നു.
തമോദ്വാരം അദൃശ്യമാണെങ്കിലും, ചുറ്റുമുള്ള വസ്തുക്കളിൽ അതുളവാക്കുന്ന മാറ്റങ്ങളിലൂടെ അതിന്റെ സാന്നിധ്യം മനസ്സിലാക്കാനാകും. ഒരുകൂട്ടം നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ ശൂന്യമായ സ്ഥലത്തെ പരിക്രമണം ചെയ്യുന്നതായി കാണാനായാൽ അവിടെ ഒരു തമോദ്വാരമുണ്ടെന്ന് ഊഹിക്കാം. തമോദ്വാരത്തിന് ഇരട്ടനക്ഷത്രമുണ്ടെങ്കിൽ അതിൽ നിന്നും തമോദ്വാരത്തിലേക്ക് വാതകങ്ങൾ വീഴുകയും ഉയർന്ന താപനിലയിലേക്ക് മാറ്റപ്പെടുന്ന ഇവ എക്സ്-റേ വികിരണം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഭൂമിയിലുള്ളതും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നതുമായ ദൂരദർശിനികൾ വഴി ഈ വികിരണം കണ്ടെത്താനാകും. ഇത്തരം നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിൽ തമോദ്വാരങ്ങളുടെ അസ്തിത്വം ഉറപ്പാക്കാനായിട്ടുണ്ട്.
ചന്ദ്രശേഖർ സീമയ്ക്കും മുകളിൽ പിണ്ഡമുള്ള നക്ഷത്രങ്ങൾ പരിണാമത്തിന്റെ അവസാനത്തിൽ തമോദ്വാരമായിത്തീരുവാൻ സാധ്യതയുണ്ട്. നക്ഷത്രത്തിന്റെ അവസാനത്തോടനുബന്ധിച്ച് ഊർജ്ജസൃഷ്ടിക്കുള്ള കഴിവ് പൂർണ്ണമായി അവസാനിച്ച പിണ്ഡം സ്വന്തം ഗുരുത്വാകർഷണത്താൽ വീണ്ടും വീണ്ടും ചുരുങ്ങിക്കൊണ്ടിരിക്കും, ഇങ്ങനെ ചുരുങ്ങുന്നതോടൊപ്പം നക്ഷത്രത്തിന്റെ ഗുരുത്വാകർഷണവും വർദ്ധിക്കുന്നു. ഗുരുത്വാകർഷണം ഒരളവിലേറെ വർദ്ധിച്ച് പ്രകാശത്തെപ്പോലും പിടിച്ചു നിർത്താനുള്ള കഴിവ് ആർജ്ജിക്കുമ്പോൾ നക്ഷത്രം തമോദ്വാരമായി മാറുന്നു..
എന്നാൽ ബ്ലാക്ക് ഹോൾ ഫയർവാൾ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭാവ്യതാചക്രവാളം ഇല്ലെന്നും, അതിനാൽ തമോദ്വാരം എന്ന ആശയം നിലനിൽക്കുന്നതല്ലെന്നു സ്റ്റീഫൻ ഹോക്കിങ് അഭിപ്രായപ്പെടുകയുണ്ടായി.
ഈ പേരിനു പിന്നിൽ
ഒരു ജ്യോതിഃശാസ്ത്രവസ്തുവിന്റെ സമീപത്തു നിന്നും എന്തിനെങ്കിലും രക്ഷപെടാനാവശ്യമുള്ള പ്രവേഗത്തെ നിഷ്ക്രമണ പ്രവേഗം (escape velocity) എന്നു പറയുന്നു. നിഷ്ക്രമണപ്രവേഗം പ്രകാശവേഗത്തെക്കാൾ കൂടുതലായ വസ്തു എന്നാണ് തമോദ്വാരങ്ങളെ സാധാരണ നിർവ്വചിക്കാറ്. ഭൂമിയുടെ നിഷ്ക്രമണപ്രവേഗം സെക്കന്റിൽ 11.2 കിലോമീറ്റർ ആണ്. അതിനേക്കാളുമൊക്കെ വളരെ വളരെക്കൂടുതലാവും തമോദ്വാരത്തിന്റെ നിഷ്ക്രമണ പ്രവേഗം. സെക്കന്റിൽ മൂന്നുലക്ഷം കിലോമീറ്റർ പ്രവേഗമുള്ള പ്രകാശത്തിനുപോലും തമോദ്വാരത്തിന്റെ ആകർഷണത്തിൽ നിന്ന് രക്ഷപെടാനാവില്ല.
അതുകൊണ്ടുതന്നെ ഇവയെ ഉത്സർജ്ജിക്കുന്നതോ പ്രതിഫലിപ്പിക്കുന്നതോ ആയ പ്രകാശം കൊണ്ട് നിരീക്ഷിക്കാനാവില്ല. തമോദ്വാരമെന്ന പേരിന് കാരണമിതാണ്. ഇനിയും നമ്മുടെ ശാസ്ത്ര ലോകത്തിന് പൂർണ്ണമായും ഗ്രഹിക്കാൻ കഴിയാത്ത ചില കാര്യങ്ങളിൽ ഒന്നായി ഇത്
ഇപ്പോഴും തുടരുന്നു.പക്ഷേ സൂപ്പർ നോവകളുടെ നിരീക്ഷണത്തിനായി സ്ഥാപിച്ച ASAS-SN യുടെ കണ്ടെത്തലുകൾ നമുക്ക് ഇതിനെക്കുറിച്ച് പുതിയ ചില സൂചനകൾ കൂടി നൽകുന്നുണ്ട്. ഇത് ഒരു നക്ഷത്രത്തെ അകത്താക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ടായിരുന്നു .ഒരു നക്ഷത്രത്തെ ഒരു സൂപ്പർമാസിവ് ബ്ലാക്ക് ഹോൾ കശാപ്പ് ചെയ്ത് അകത്താക്കിയതിൻ്റെ കോലാഹലങ്ങൾ ആണ് ഇതെന്ന് ഈ emissions ൻ്റെ കമ്പ്യൂട്ടർ മോഡലിംഗിൽ നിന്ന് മനസിലായത്..( സംഭവം ചിത്രകാരൻ്റെ ഭാവനയിൽ വരച്ചതാണ് പോസ്റ്റിനൊപ്പമുള്ള പടം )
മധ്യഭാഗത്ത് ഒരു ചെറിയ കറുത്ത കുത്തായി കാണുന്നതാണ് ബ്ലാക്ക് ഹോൾ.ദ്രവ്യം ദ്വാരത്തിലേക്ക് വീഴുമ്പോൾ, അത് മറ്റ് പദാർത്ഥങ്ങളുമായി കൂട്ടിയിടിച്ച് ചൂടാകുന്നു.
അങ്ങനെ അധികതുംഗപദത്തിൽ രാജ്ഞികണക്കെ ശോഭിച്ചിരുന്ന ഒരു നക്ഷത്രത്തിൻ്റെ ശേഷിച്ച ദ്രവ്യം ഒരു അക്രിഷൻ ഡിസ്‌കായി തമോദ്വാരത്തെ ചുറ്റാൻ തുടങ്ങുന്നു
അഞ്ചു വർഷം മുന്നേ ആയിരുന്നു ഏറ്റവും വലിയൊരു ഗർത്തം കണ്ടു പിടിച്ചത് .ഭൂമിയിൽ നിന്നും 500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ളതാണ് ഈ തമോഗർത്തം. ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിലാണ് ഈ ഗവേഷണ വിജയത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സൗരയൂഥത്തേക്കാൾ വലിപ്പമുള്ളതാണ് ഈ തമോഗർത്തമെന്ന് ഗവേഷകർ പറയുന്നു. സൂര്യനെക്കാൾ 6.5 ബില്യൺ മടങ്ങ് അധികമാണ് ഈ തമോഗർത്തത്തിന്റെ പിണ്ഡം. മറ്റൊരർത്ഥത്തിൽ പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയ തമോഗർത്തങ്ങളിൽ വച്ച് ഏറ്റവും വലിപ്പമേറിയതാണിത്.
ബഹിരാകാശ പര്യവേഷണ രംഗത്ത് നാഴികക്കല്ലാണ് ഈ നേട്ടം. ഭൂമിയിൽ പല സ്ഥലങ്ങളിലായി സ്ഥാപിച്ച എട്ട് ടെലസ്കോപ്പുകളുടെ സഹായത്തോടെയാണ് അതിന്റെ ചിത്രം പകർത്തിയത് .