ശരീരത്തിനുള്ളിൽ ഏതെങ്കിലും അസുഖങ്ങളുടെ സാധ്യതയുണ്ടോ എന്ന് നഖങ്ങളുടെ രീതി നോക്കിത്തിരിച്ചറിയാൻ സാധിക്കും. നഖങ്ങളുടെ നിറ മാറ്റമാണ് ഇതിൽ ഏറ്റവും പ്രധാനം. ഏതൊക്കെ തരത്തിൽ നഖങ്ങൾ തിരിച്ചറിയാം?
വിളറിയ കട്ടികുറഞ്ഞ നഖങ്ങള്‍
നിങ്ങളുടെ നഖം വിളറിയും കട്ടികുറഞ്ഞുമാണെങ്കില്‍ ഭക്ഷണത്തില്‍ ഇരുമ്പ് കൂടുതലായി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇരുമ്പ് ലഭിക്കാതെ വന്നാല്‍ ശരീരത്തിലെ ഓക്സിജന്‍റെ അളവ് കുറയും.
ചീര, പച്ചനിറമുള്ള പച്ചക്കറികള്‍, ചുവന്ന മാംസം എന്നിവ കൂടുതലായി കഴിക്കുക. വിളറിയ, കട്ടികുറഞ്ഞ നഖം അനീമിയയുടെ ലക്ഷണമാകാം(ചുവപ്പ് രക്തകോശങ്ങളില്ലായ്മ). ഈ ലക്ഷണത്തോടൊപ്പം ക്ഷീണവുമുണ്ടെങ്കില്‍ നിങ്ങള്‍ ഡോക്ടറെ കാണുന്നതായിരിക്കും ഉചിതം.
നഖത്തിന്‍റെ അടിയില്‍ നീലനിറം
നഖത്തിന്‍റെ അടിഭാഗത്തിന് ചുറ്റും നീലനിറം കാണുന്നുവെങ്കില്‍ അത് ഇന്‍സുലിന്‍ അപര്യാപ്തതയുടെയോ പ്രമേഹത്തിന്‍റെയോ സൂചനയാവാം. നിങ്ങളുടെ പഞ്ചസാര ഉപയോഗം കുറയ്ക്കുകയും ഡോക്ടറെ കാണുകയും ചെയ്യുക.
വെളുത്തതോ, വെളുത്ത അരികുകളുള്ളതോ ആയ നഖം
വിളര്‍ച്ചയോ, വെളുത്ത പാടുകളോ ഒന്നിലേറെ നഖങ്ങളില്‍ കാണുന്നുവെങ്കില്‍ നിങ്ങളുടെ ആഹാരത്തില്‍ പ്രോട്ടീനിന്‍റെ അപര്യാപ്തതയുണ്ടായിരിക്കാം.
കൊഴുപ്പ് നീക്കിയ മാംസം, പരിപ്പുകള്‍, പച്ചക്കറികള്‍, സോയ, തണുത്ത വെള്ളത്തില്‍ വളരുന്ന മത്സ്യങ്ങള്‍ എന്നിവയുടെ ഉപയോഗം കൂട്ടുക. എന്നിരുന്നാലും ഡോക്ടറോട് നിങ്ങളുടെ സംശയങ്ങള്‍ ചോദിക്കുക. കാരണം ഇത് വൃക്ക, കരള്‍ എന്നിവയിലെ രോഗങ്ങളുടെ സൂചനയാകാം.
മഞ്ഞനിറമുള്ള നഖം
ഫംഗസ് ബാധയുടെ പൊതുവായ ലക്ഷണമാണ് നഖത്തിന്‍റെ മഞ്ഞനിറം. ഇതില്‍ നിന്ന് മുക്തി നേടുന്നത് വളരെ പ്രയാസമായിരിക്കും. ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുമെങ്കിലും അവയ്ക്ക് ചില ദോഷവശങ്ങളുണ്ട്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഒലിവില സത്ത്, തേയില ഓയില്‍ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കള്‍ ഇത് ഭേദമാക്കാന്‍ ഉപയോഗിക്കാം.
നഖങ്ങളുടെ വളര്‍ച്ച സാവധാനമാണെന്നതിനൊപ്പം, ഈ നിറഭേദവുമുണ്ടെങ്കില്‍ ചില ഗുരുതരമായ പ്രശ്നങ്ങളുടെ സൂചനയാകാം എന്നതിനാല്‍ ഡോക്ടറെ സമീപിക്കുക. എംഫിസിമ, ശ്വാസകോശാവരണത്തിലെ സ്രവം തുടങ്ങിയ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാകാം ഇത്.
നഖത്തിന്‍റെ ചുവപ്പ് നിറം
നഖത്തിന്‍റെ പിങ്ക് നിറമുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ചുവപ്പ് നിറം കാണുന്നുവെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണുക. ഇത് ഹൃദയസംബന്ധമായ തകരാറിന്‍റെ അടയാളമാകാം.
പ്രൊസസ് ചെയ്ത കൊഴുപ്പുകളുടെ ഉപയോഗം കുറയ്ക്കുകയും ഒമേഗ 3(മീനെണ്ണയിലുള്ളത്), വിറ്റാമിന്‍ ഡി3(ഒലിവ്, ബദാം, പാം ഓയില്‍, അവൊക്കാഡോ തുടങ്ങിയവയിലുള്ളത്) പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും വഴി ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാം. ഇതിനൊപ്പം വിറ്റാമിനുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
നീല/പര്‍പ്പിള്‍ നിറമുള്ള നഖങ്ങള്‍
നീലയോ പര്‍പ്പിള്‍ നിറമോ നഖങ്ങളില്‍ ഉണ്ടെങ്കില്‍ രക്തചംക്രമണത്തിന്‍റെ പോരായ്മയാണ് കാണിക്കുന്നത്. ഡോക്ടറുടെ സഹായമില്ലാതെ തന്നെ നിങ്ങള്‍ക്ക് ഇത് പരിശോധിക്കാം. റിലാക്സ് ചെയ്യുകയും, ദിവസവും പതിവായി ലഘുവ്യായാമങ്ങള്‍ ചെയ്യുകയും, റോസ്മേരി ഓയില്‍ ഉപയോഗിക്കുകയും ചെയ്യുക. കോഫി, മദ്യം പോലുള്ള സ്റ്റിമുലന്‍റുകളും ഡിപ്രസന്‍റുകളും ഉപയോഗിക്കാതിരിക്കുക. അതു പോലെ ശാരീരിക നിലയും പ്രധാനപ്പെട്ടതാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം കൂട്ടുകയും പൈലേറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇരുണ്ട പാടുകള്‍
നഖങ്ങളില്‍ ഇരുണ്ട ബ്രൗണ്‍ വരകള്‍ കാണുന്നുവെങ്കില്‍ അത് മെലനോമ(ചര്‍മ്മത്തിലെ ക്യാന്‍സര്‍)യുടെ ലക്ഷണമാകാം. ചര്‍മ്മത്തില്‍ ക്യാന്‍സറുണ്ടെന്ന് സംശയം തോന്നിയാല്‍ ഡോക്ടറെ സമീപിക്കുക. അതേ സമയം തന്നെ ഭക്ഷണത്തിലൂടെയുള്ള ആന്‍റി ഓക്സിഡന്‍റുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ഇത് കോശങ്ങള്‍ക്ക് ദോഷങ്ങളുണ്ടാവുന്നത് തടയും.
നഖത്തിലെ കുഴികള്‍
നഖത്തിലെ ചെറിയ കുഴികള്‍ സോറിയാസിസിന്‍റെ ലക്ഷണമാകാം(ശരീരത്തിലാകമാനം വേദനാജനകമായ തിണര്‍പ്പുകളുണ്ടാകുന്ന അവസ്ഥ). നിങ്ങള്‍ക്ക് ഈ പ്രശ്നമില്ല എന്നുറപ്പിക്കാനുള്ള ഏകവഴി ഡോക്ടറെ സമീപിക്കുകയാണ്. രോഗനിര്‍ണ്ണയത്തിന് മുമ്പും ശേഷവും ചില ചികിത്സകള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കാപ്സാസിന്‍ ഓയിന്‍റ്മെന്‍റ്, ഉപ്പ്, അല്ലെങ്കില്‍ ഓട്ട്മീല്‍ ബാത്ത് തുടങ്ങിയവ ആശ്വാസം നല്കും.
കട്ടിയില്ലാത്തതും പൊട്ടിപ്പോകുന്നതുമായ നഖം
നിങ്ങളുടെ നഖം കട്ടി കുറഞ്ഞതും വേഗത്തില്‍ പൊട്ടിപ്പോകുന്നതുമാണെങ്കില്‍ ആഹാരത്തില്‍ പോഷകങ്ങളുടെ കുറവ് ഉണ്ടായിരിക്കും. ഈ പ്രശ്നം അമിതമായുണ്ടെങ്കില്‍ ഡോക്ടറെ കാണുക. ഇത് ഹൈപ്പോതൈറോയ്ഡിസത്തിന്‍റെ(നിങ്ങളുടെ മെറ്റബോളിസം ആരോഗ്യകരമായി നിര്‍ത്തുന്നതിന് ആവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥ)ലക്ഷണമാകാം.
നഖങ്ങള്‍ വേര്‍പെട്ട് നില്‍ക്കുക
നഖങ്ങള്‍ ഇടക്കിടെ വേര്‍പെട്ട് നില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നത് തൈറോയ്ഡ് ഹോര്‍മോണ്‍ ശരീരത്തില്‍ അധികരിക്കുന്നതിനാലാണ്. ഇത് തീര്‍ച്ചപ്പെടുത്താനുള്ള ഏക മാര്‍ഗ്ഗം ഡോക്ടറെ സന്ദര്‍ശിക്കുകയാണ്. നിങ്ങള്‍ക്ക് ഈ പ്രശ്നമുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ ഗ്ലൂട്ടന്‍(ബ്രെഡ്, പാസ്ത പോലെ സ്റ്റാര്‍ച്ചുള്ള ഭക്ഷണങ്ങള്‍), കാസേന്‍(പശുവിന്‍ പാലിലുള്ളത്) എന്നിവയുടെ ഉപയോഗം കുറയ്ക്കുക.