നല്ല ചൂട് ബിരിയാണിക്കൊപ്പം ഒരു പുഴുങ്ങിയ മുട്ടയും, പപ്പടവും, സലാഡും, അച്ചാറും ചേർത്തു കഴിക്കുമ്പോഴുള്ള രുചി പ്രത്യകം പറയേണ്ടതില്ലല്ലോ? ബിരിയാണി പ്രമികളെല്ലാം ചോദിക്കുന്നത് മുട്ടയില്ലാതെ എന്ത് ബിരിയാണി എന്നാണ്. എന്നാൽ ബിരിയാണിക്കൊപ്പം മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണോ?
പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ട കഴിക്കുന്നതില്‍ പൊതുവേ എല്ലാവര്ക്കും താത്പര്യമാണ്. ഫിറ്റ്നസ് പ്രേമികള്‍ക്കും ഏറെ പ്രിയപ്പെട്ട ഭക്ഷണം. ഉയര്‍ന്ന അളവിലുളള പ്രോട്ടീന്‍ സ്രോതസുകൂടിയാണിത്. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുട്ടയോടൊപ്പം ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. മുട്ടയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതെന്ന് അറിഞ്ഞിരിക്കാം.
മുട്ടയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് സോയമില്‍ക്ക്. സോയ മില്‍ക്കും മുട്ട പോലെ തന്നെ പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ ഒരുമിച്ച് കഴിച്ചാല്‍ ശരീരത്തില്‍ പ്രോട്ടീന്റെ അളവ് വളരെയധികം കൂടും. അത് നല്ലതല്ല.
മുട്ട കഴിക്കുമ്പോള്‍ ചായ ഒഴിവാക്കാം. മുട്ടയില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ചായ തടയും. കൂടാതെ മുട്ടയും ചായയും ഒരുമിച്ചു കഴിക്കുമ്പോള്‍ അസിഡിറ്റിയും ഗ്യാസ്ട്രബിളും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. തൈരും മുട്ടയും ഒരുമിച്ചു കഴിക്കുന്നത് നല്ലതല്ല. ഇവ രണ്ടിലും പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.
മുട്ടയോടൊപ്പം പഞ്ചസാരയോ പഞ്ചസാരം ചേര്‍ന്ന ഭക്ഷണമോ കഴിക്കുന്നതല്ല. കാരണം അവയില്‍ നിന്ന് പുറത്തുവരുന്ന അമിനോ ആസിഡുകള്‍ ശരീരത്തിന് നല്ലതല്ല. അതിനാല്‍ ഇവയും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. നേന്ത്രപ്പഴവും മുട്ടയോടൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാണ്.
മുട്ട മാംസത്തോടൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.മുട്ടയിലും മാംസത്തിലും ഉള്ള അധിക കൊഴുപ്പും പ്രോട്ടീനും ദഹനത്തിന് തടസം വരുത്തും. അതായത് ചിക്കൻ, ബീഫ് ബിരിയാനികൾക്കൊപ്പം മുട്ട കഴിക്കുന്നത് അപകടങ്ങൾ വിളിച്ചു വരുത്തും എന്ന സാരം. ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളും മുട്ടയ്ക്കൊപ്പം കഴിക്കുന്നത് വയറ്റില്‍ പ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍ അതും ഒഴിവാക്കാം.