ചെന്നൈ: കരിങ്കല്ലുമായി പോയ ലോറിയിൽ ബസുകൾ ഇടിച്ച് അപകടം. നാലുപേർക്ക് ദാരുണാന്ത്യം. മധുരാംഗത്താണ് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് സ്ത്രീ ഉൾപ്പെടെ നാലുപേർ മരിച്ചത്.
20 പേർക്ക് അപകടത്തിൽ പരിക്കേറ്റു. കരിങ്കല്ലുമായി പോയ ലോറിക്കു പിന്നിൽ ഒന്നിനു പുറകേ ഒന്നായി ബസുകൾ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇതേ മേഖലയിൽ ഇന്നലെയുണ്ടായ അപകടത്തിൽ 9 പേർ മരിച്ചിരുന്നു.