പല്ലിനുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാൽ ശരീരത്തിൽ ആവശ്യമായ വിറ്റാമിനുകളുടെയും, ധാതുക്കളുടെയും കുറവുണ്ടെങ്കിൽ ആദ്യം അനുഭവപ്പെടുന്നത് പല്ലിലാണ്. ശരീരത്തിൽ കാൽസ്യത്തിൻ്റെ അഭാവം കൂടുമ്പോഴാണ് പലപ്പോഴും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പല്ലുകൾക്കും എല്ലാകുൾക്കുമൊക്കെ കാൽസ്യം വളരെ പ്രധാനമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിനും എല്ലുകളെ സംരക്ഷിക്കുന്നതിനും കാൽസ്യം വളരെ പ്രധാനമാണ്.
എന്തൊക്കെ കഴിക്കാം?
അത്തിപ്പഴം
ഡ്രൈ ഫ്രൂട്ട്സിൽ ഏറ്റവും കേമനാണ് അത്തിപ്പഴം. അത്തിപ്പഴം കാൽസ്യം, പൊട്ടാസ്യം, നാരുകൾ എന്നിവ ലഭിക്കാൻ സഹായിക്കുന്നു. മാത്രമല്ല, അസ്ഥികളുടെ ആരോഗ്യം, ഹൃദയാരോഗ്യം, ദഹന പ്രവർത്തനങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കാനും ഫിഗ് നല്ലതാണ്. പുതിയതോ അല്ലെങ്കിൽ ഡ്രൈ ആയതോ ആയ അത്തിപ്പഴം ലഘുഭക്ഷണമായി കഴിക്കുക, ധാന്യങ്ങൾ, സലാഡുകൾ, അല്ലെങ്കിൽ മധുരപലഹാരങ്ങൾ എന്നിവയിൽ ചേർത്തും കഴിക്കാവുന്നതാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ പ്രത്യേകിച്ച് കാൽസ്യം കൂടുതലാണ്.
ഓറഞ്ച്
വൈറ്റമിൻ സി ധാരാളമുള്ളതാണ് ഓറഞ്ച്. ഇത് ശരീരത്തിലെ എല്ലുകൾക്ക് കാൽസ്യം കൃത്യമായി ആഗിരണം ചെയ്യാൻ സഹായിക്കും. രോഗ പ്രതിരോധ ശേഷി കൂടാനും ഓറഞ്ച് നല്ലതാണ്. കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് വെറുതെ കഴിക്കുന്നതും ഫ്രഷ് ജ്യൂസ് അടിച്ച് കുടിക്കുന്നതും വളരെ നല്ലതാണ്.
ബദാം
ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നതാണ് ബദാം. ബദാം കാൽസ്യം, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് ബദാം. അസ്ഥികളുടെ ആരോഗ്യം, ഹൃദയാരോഗ്യം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്നതിന് ബദാം സഹായിക്കും.
സ്നാക്സായിട്ട് ഒരു പിടി ബദാം കഴിക്കുക, സലാഡുകളിൽ ചേർത്തൊ അല്ലെങ്കിൽ രാത്രിയിൽ കുതിർത്ത് വച്ച ശേഷം രാവിലെയോ ബദാം കഴിക്കാവുന്നതാണ്. കുതിർത്ത് കഴിക്കുന്നത് ദഹിപ്പിക്കാനും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കാനും സഹായിക്കും
ബ്രോക്കോളി
പൊതുവെ മലയാളികൾ അത്ര കഴിക്കാത്ത ഭക്ഷണമാണെങ്കിലും ബ്രോക്കോളി ആരോഗ്യത്തിന് വളരെ നല്ലതാണ്. ബ്രോക്കോളിയിൽ ധാരാളം കാൽസ്യവും വൈറ്റമിൻ സിയുമുണ്ട്. ഇത് കാൽസ്യം ആഗിരണം വർദ്ധിപ്പിക്കുന്നു. ദഹനത്തിൻ്റെ മികച്ചതാക്കാൻ സഹായിക്കുന്ന നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ബ്രോക്കോളിയുടെ പോഷകങ്ങൾ സംരക്ഷിക്കാൻ ആവിയിൽ വേവിക്കുന്നതാണ് എപ്പോഴും നല്ലത്. തോരൻ വച്ച് കഴിക്കുന്നതും നല്ലതാണ്. ഇത് സലാഡുകളിലേക്കോ സൂപ്പുകളിലേക്കോ ചേർക്കുന്നത് പോഷക ഗുണം മുഴുവൻ ലഭിക്കാൻ സഹായിക്കും.
ചീര
ഇലക്കറികളിൽ പ്രധാനിയമാണ് ചീര. പൊതുവെ അയൺ കുറവുള്ളവർ ചീര കഴിക്കാറുണ്ട്. ഇത് ശരീരത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് വർധിപ്പിക്കാൻ ഏറെ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും രക്തത്തിലെ ഓക്സിജൻ ശരിരയായി സഞ്ചരിക്കാനും ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കാൽസ്യം ലഭ്യത വർദ്ധിപ്പിക്കുന്നതിന് സ്മൂത്തികളിലോ സലാഡുകളിലോ ഫ്രഷ് ചീര ചേർത്ത് കഴിക്കാം. ചെറു തീയിൽ വേവിച്ചും കഴിക്കാവുന്നതാണ് ചെറുതായി വേവിക്കുക. ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളുമായി ചേർത്ത് കഴിക്കാൻ ശ്രമിക്കുക.