Health

ഷുഗറുള്ളവർ മധുരമില്ലാത്ത ചായ കുടിക്കുന്നതിനു പകരം ഇതൊരു കപ്പ് കുടിച്ചാൽ മതി: ഷുഗർ താനേ കുറയും

സാധരണ ഷുഗർ കുറയ്ക്കാൻ എല്ലാവരും ചെയ്യുന്നത് മധുരമില്ലാത്ത ചായ കുടിക്കുക എന്നതാണ്. എന്നാൽ ഇതിനേക്കാൾ നല്ലൊരു പ്രതിവിധി ചിയ സീഡ് ആണ്. വിത്തുകളില്‍ വ്യാപകമായി നമ്മുടെ ഡയറ്റില്‍ സ്ഥാനം പിടിച്ച ഒന്നാണ് ചിയ വിത്തുകള്‍. നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണിത് മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലും കൂടുതലായി കാണപ്പെടുന്ന സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടേതാണ് ഈ കുഞ്ഞന്‍ വിത്തുകള്‍. ദിവസവും രാവിലെ ചിയ സീഡ്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

ചിയ വിത്തിന്റെ ഗുണങ്ങള്‍

ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റുകയും ചെയ്യും. ദിവസം രണ്ടു സ്പൂണ്‍ ചിയ വിത്ത് വരെ കഴിക്കാം.

ചിയ വിത്ത് രാവിലെ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ സഹായിക്കും.പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവ ഇതിലുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ് ചിയ സീഡ്‌സ്. അതിനാല്‍ ഇവ ഡയറ്റിലുള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.

രാവിലെ ചിയ വിത്തുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണകരമാണ്. എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിലടങ്ങിയിട്ടുണ്ട്.ചിയ വിത്തിട്ട വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കും.

ചിയ വിത്തിട്ട വെള്ളം പതിവായി കുടിക്കണം. തയ്യാറാക്കുന്ന വിധം : ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ചേര്‍ക്കുക. നേരെത്തെ കുതിര്‍ത്തുവെച്ചതാണെങ്കിലും നല്ലതാണ്. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ക്കണ. ഇതെന്നും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.