ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. അനാരോഗ്യകരമായ ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി, സമ്മർദ്ദം എന്നിവയെല്ലാം ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇത് ധമനികളിലൂടെയുള്ള രക്തപ്രവാഹം ബുദ്ധിമുട്ടിലാകുന്നു. ഇത് രക്തം കട്ടപിടിയ്ക്കുന്നതിലേയ്ക്ക് നയിക്കുകയും ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമായേക്കാം.
കൊളസ്ട്രോൾ ഉണ്ടെങ്കിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ
കൊളസ്ട്രോളിൻ്റെ കാരണങ്ങൾ
അമിതമായി പൂരിത കൊഴുപ്പ് കഴിക്കുന്നത് – ഇത് കൊളസ്ട്രോൾ നീക്കം ചെയ്യാനുള്ള കരളിൻ്റെ കഴിവ് കുറയ്ക്കുന്നു, അതിനാൽ ഇത് രക്തത്തിൽ അടിഞ്ഞു കൂടുന്നു.
വ്യായാമമില്ലായ്മ – വ്യായാമം ചെയ്യാത്തത് ‘നല്ല’ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ‘ചീത്ത’ കൊളസ്ട്രോളിൻ്റെ അളവ് കൂട്ടുകയും ചെയ്യുന്നു.
പുകവലി- പുകവലിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കൂട്ടാം, ഇത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു.
കൊളസ്‌ട്രോൾ കുറയ്ക്കാൻ
കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സുകള്‍ ഗുണം ചെയ്യും. ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട് അങ്ങനെ എല്ലാവിധത്തിലെ നട്‌സും കൊളസ്‌ട്രോള്‍ കുറയ്ക്കും. ദിവസവും നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും.
രക്തസമ്മര്‍ദവും ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോളും കുറയ്ക്കാന്‍ പപ്പായ വളരെ നല്ലതാണ്. കൂടാതെ ഫാറ്റി ആസിഡും ഒലിയിക് ആസിഡും മറ്റും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇവയും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായകരമാണ്.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണ് ബീന്‍സ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകാരപ്പെടും. സിട്രസ് പഴങ്ങളിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കും.