എല്ലാ വീടുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് മുട്ട. ഏറ്റവും എളുപ്പത്തിൽ ഫ്രൈ ചെയ്യാനോ, പുഴുങ്ങാനോ, സാധിക്കും. കുട്ടികൾക്ക് സ്നാക് ഉണ്ടാക്കാനാണെങ്കിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്നത് മുട്ട വച്ചുള്ള പലഹാരങ്ങളാണ്. എന്നാൽ നമ്മൾ മുട്ട തെരഞ്ഞെടുക്കുമ്പോൾ ഏത് തെരഞ്ഞെടുക്കും?
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ താറാവ് മുട്ട വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു എന്ന് പലര്‍ക്കും അറിയില്ല. കോഴിമുട്ട ഉപയോഗിക്കുന്നത് വഴി നമ്മുടെ ആരോഗ്യം വര്‍ദ്ധിക്കുന്നതിന്റെ രണ്ട് ഇരട്ടിയാണ് താറാവ് മുട്ട നല്‍കുന്ന ഗുണങ്ങള്‍.
താറാവ് മുട്ടയില്‍ ധാരാളം പ്രോട്ടീന്‍, വിറ്റാമിനുകള്‍, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, ഇരുമ്പ്, സെലിനിയം തുടങ്ങിയ ധാതുക്കള്‍ ധാരാളമുണ്ട്. അത് മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡും വളരെ കൂടുതലാണ്. ഇവയെല്ലാം തന്നെ നമ്മുടെ ഹൃദയത്തിനും തലച്ചോറിനും ഓര്‍മ്മശക്തിക്കും നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പല ആരോഗ്യ പ്രശ്‌നങ്ങളേയും ഒരിക്കലെങ്കിലും ഒഴിവാക്കി വിടുന്നതിന് സഹായികകുന്നു താറാവ് മുട്ട.
താറാവ് മുട്ട ദഹിക്കാന്‍ വളരെ എളുപ്പമാണ് എന്നതും പ്രത്യേകത തന്നെയാണ്. കോഴിമുട്ടയെ അപേക്ഷിച്ച് താറാവ് മുട്ടക്ക് വളരെയധികം ഗുണങ്ങള്‍ ഉണ്ട് എന്നതും അതിലുപരി വലിപ്പത്തിന്റ കാര്യത്തിലും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ഭക്ഷണത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ താറാവ് മുട്ട ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.
രാത്രിയില്‍ നെഞ്ചെരിച്ചില്‍ ബുദ്ധിമുട്ടിക്കുന്നോ, വിട്ടുമാറാത്ത അസ്വസ്ഥത ഇല്ലാതാക്കാന്‍രാത്രിയില്‍ നെഞ്ചെരിച്ചില്‍ ബുദ്ധിമുട്ടിക്കുന്നോ, വിട്ടുമാറാത്ത അസ്വസ്ഥത ഇല്ലാതാക്കാന്‍
പേശികളുടെ കരുത്തും ആരോഗ്യവും
പേശികളുടെ കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് താറാവ് മുട്ട. ഇത് കോഴിമുട്ടയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്.
ശരീരഭാരം നിയന്ത്രിക്കുന്നതോടൊപ്പം തന്നെ മസിലിന്റ ആരോഗ്യത്തിനും കരുത്തിനും താറാവ് മുട്ട സഹായിക്കുന്നു. വ്യായാമത്തിന് ശേഷം ആഴ്ചയില്‍ ഒരിക്കല്‍ താറാവ് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. പേശികളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ വേദനക്ക് പരിഹാരം കാണുന്നതിനും താറാവ് മുട്ട സഹായിക്കും.
ആന്റിഓക്സിഡന്റ് ഗുണങ്ങള്‍
താറാവ് മുട്ട വളരെയധികം ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതാണ്. ഇതിലുള്ള കരോട്ടിനോയ്ഡുകളും അമിനോ ആസിഡുകളും തന്നെയാണ് ആരോഗ്യത്തെ മികച്ചതാണ്. ഇത് വഴി ഹൃദയാരോഗ്യം വര്‍ദ്ധിക്കുകയും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും മികച്ചതായി മാറുന്നു. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും താറാവ് മുട്ട ആഴ്ചയില്‍ ഒരു തവണ കഴിക്കുന്നത് വഴി നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്നു.
മാനസികാരോഗ്യത്തിന് മികച്ചത്
നിങ്ങളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ് താറാവ് മുട്ട. ഡിപ്രഷന്‍ പോലുള്ള അസ്വസ്ഥതകളും ഉത്കണ്ഠ പോലുള്ളവയേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു താറാവ് മുട്ട. വിറ്റാമിന്‍ ഡി, അതുപോലെ സിങ്ക്, മഗ്‌നീഷ്യം, സെലിനിയം എന്നിവയെല്ലാം തന്നെ താറാവ് മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ ഉത്തേജിപ്പിക്കുന്നതിനും വിഷാദത്തേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ക്യാന്‍സറിനെതിരെ പ്രതിരോധം
ക്യാന്‍സര്‍ പോലുള്ള രോഗാവസ്ഥകള്‍ നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. എന്നാല്‍ ഇതില്‍ നിന്ന് തുടക്കത്തില്‍ തന്നെ പ്രതിരോധം നല്‍കുന്നതിനാണ് താറാവ് മുട്ട സഹായിക്കുന്നത്. ഇതിലുള്ള മഞ്ഞക്കരു എലികളില്‍ കാന്‍സര്‍ കോശങ്ങള്‍ വളരുന്നതില്‍ നിന്നും പരിഹാരം കാണുന്നു എന്ന് ശാസത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ക്യാന്‍സര്‍ പ്രതിരോധത്തെ ഇല്ലാതാക്കുന്നു എന്നതാണ് പല പഠനങ്ങളും പറയുന്നത്.
അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു
എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു താറാവ് മുട്ട. ഇതിലുള്ള കാല്‍സ്യം തന്നെയാണ് ആരോഗ്യത്തെ മികച്ചതാക്കുന്നത്. ഉയര്‍ന്ന കാല്‍സ്യം കൂടുതല്‍ അടങ്ങിയതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും താറാവ് മുട്ട സഹായിക്കുന്നു.