Music

പ്രേക്ഷകശ്രദ്ധ നേടി ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലെ ‘ബോണ്ട’ പാട്ട്

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘ബോണ്ട’ എന്ന പേരിൽ പുറത്തിറക്കിയ പാട്ടിനു വൈശാഖ് സുഗുണൻ ആണ് വരികള്‍ കുറിച്ചത്. ഡോൺ വിൻസെന്റ് ഈണമൊരുക്കി. പാട്ട് ഇതിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്ര നായരും രാജേഷ് മാധവനും നായികാ–നായകന്മാരായെത്തിയ ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. കുഞ്ചാക്കോ ബോബനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ചിത്രീകരിച്ചത്. വലിയ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണു നിർമാതാക്കൾ. മേയ് 16ന് റിലീസ് ചെയ്ത ചിത്രത്തിനു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്.

Latest News