Health

രാവിലെ ഈ 4 കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി: കൊളസ്‌ട്രോൾ പമ്പ കടക്കും

കൊളസ്ട്രോൾ പലരെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് കൊളസ്ട്രോളിന് കാരണമാകുന്നത്. എന്നാൽ ഇവ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കുവാൻ സാധിക്കും. ജീവിത ചര്യയിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ മാത്രമാണ് ഇതിനു സഹായിക്കുക. കൊഴുപ്പ് അധികമടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നത് പ്രധാനമാണ്. രവിലെ നമ്മുടെ ശീലങ്ങളായിൽ വരുത്തുന്ന മാറ്റങ്ങൾ ആരോഗ്യത്തോടെയിരിക്കുവാൻ സഹായിക്കും

എന്തൊക്കെ കാര്യങ്ങൾ ചെയ്യാം?

പ്രഭാത ഭക്ഷണം

നല്ല പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിച്ച് ദിവസം ആരംഭിക്കുന്നതിലൂടെ കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും. നല്ല നാരുകൾ ഉള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ലയിക്കുന്ന നാരകൾ അടങ്ങിയിട്ടുള്ള ഫ്രഷ് പഴങ്ങൾ, ഓട്സ്, മുഴു ധാന്യങ്ങൾ തുടങ്ങിയവ ഏറെ നല്ലതാണ്. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പ്രതിദിനം 5 മുതൽ 10 ഗ്രാം വരെ ലയിക്കുന്ന ഫൈബർ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ ഏകദേശം 5 ശതമാനം കുറയ്ക്കും.

ബദാം

മോണസാച്യുറേറ്റഡ് കൊഴുപ്പ് ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്. രാവിലെ സ്നാക്സായിട്ട് ബദാം കഴിക്കാം. അതുപോലെ വാൾനട്സും ഏറെ നല്ലതാണ് കൊളസ്ട്രോൾ കഴിക്കാൻ. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡും കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ മികച്ചതാണ്.

ഫ്ലാക്സ് സീഡ്സ്

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ഫ്ലാക്സ് സീഡ്സ്. ഇത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നൽകുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ മികച്ചതാണ് ഫ്ലാക്സ് സീഡ്സ്. പ്രഭാത ഭക്ഷണമായി കഴിക്കുന്ന ഓട്സിലോ അല്ലെങ്കിൽ ഫ്രൂട്ടസിനൊപ്പമോ അൽപ്പം ഫ്ലാക്സ് സീഡ്സ് കൂടി ചേർത്ത് കഴിക്കാൻ ശ്രമിക്കുക. പ്രമേഹം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മാറ്റാൻ കഴിയുന്നതാണ് ഫ്ലാക്സ് സീഡ്സ്.

ഓറഞ്ച് ജ്യൂസ്

രാവിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത്. ഇതിൽ ധാരാളം ഫ്ലവനോയ്ഡ്സ് അടങ്ങിയിട്ടുണ്ട്. രാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് ജ്യൂസ് നാല് ആഴ്ച തുടർച്ചയായി കുടിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്.

പ്രഭാത നടത്തം

വ്യായാമം പല തരത്തിൽ ആരോഗ്യത്തിന് ഗുണങ്ങൾ നൽകുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും വ്യായാമം ചെയ്യണം. രാവിലെ ഇളം വെയിൽ കൊണ്ട് നടക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ കൂട്ടുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. കുറഞ്ഞത് 30 മിനിറ്റെങ്കിലും ദിവസവും നടക്കാൻ ശ്രമിക്കുക.