സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിച്ച് ,സന്തോഷ് മോഹൻ സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പ്രകാശനം ചെയ്തു. വിജയ് യേശുദാസ് ആലപിച്ച ഈ ഗാനം ജോസ് മോത്തയുടെ വരികൾക്ക് റോണി റാഫേലിൻ്റെ ഈണത്തിലുള്ള വേദനയുടെ ഓർമ്മകൾ ഉണർത്തുന്ന ഒരു ഗാനമായിട്ടാണ് അനുഭവപ്പെടുക. ഏറെ നാളത്തെ ഇടവേളക്കുശേഷമാണ് ലാളിത്യമുള്ള വരികളിലൂടെയും ഇമ്പകരമായ ഈണത്തിലൂടെയും അർത്ഥവത്തായ ഒരു ഗാനം ഉണ്ടാകുന്നത്.
നെഞ്ചോരം ചാഞ്ചാടും കുഞ്ഞാറ്റേ നിൻ്റെ പീലി ചേലച്ചോ’ന്നു നിന്നു എന്ന ഈ ‘ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് ഡേ ഒരു പൊലീസ് സ്റ്റോറിയുടെ കഥ പറയുന്ന ചിത്രമാണ്. ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമ ‘ഇതിനിടയിൽ ഇത്തരമൊരു താരാട്ടുപാട്ടിൻ്റെ പ്രസക്തി ഒരു കുടുംബ പശ്ചാത്തലത്തിലേക്കാണ് എത്തപ്പെടുന്നത്. ഇത്തരത്തിലൊരു കഥാപശ്ചാത്തലത്തിന് ഈ സിനിമയിലെ പ്രസക്തിയെന്ത്?
ടിനി ടോം ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡി.വൈ.എസ്.പി.ലാൽ മോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരീഷ് കണാരൻ, നന്ദു, ധർമ്മജൻ ബൊൾ ഗാട്ടി, അൻസിബ, ശീ ധന്യ എന്നിവരും ഏതാനം പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. രചന – മനോജ് ഐ.ജി. സംഗീതം – റോണി റാഫേൽ ,ഡിനു മോഹൻ, ഛായാഗ്രഹണം – ഇന്ദ്രജിത്ത്. എഡിറ്റിംഗ് – രാകേഷ് അശോക്. കലാസംവിധാനം -രാജ്യ ചെമ്മണ്ണിൽ. മേക്കപ്പ് – ഷാമി. കോസ്റ്റ്യം -ഡിസൈൻ – റാണാ പ്രതാപ് നിശ്ചല ഛായാഗ്രഹണം – ശാലു പേയാട്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജൻ മണക്കാട്. പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കൊടപ്പനക്കുന്ന്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.