പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം എംപുരാന്റെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവച്ച് നടൻ നന്ദു. മഞ്ജു വാരിയർക്കും സായികുമാറിനും ഒപ്പമുള്ള ചിത്രങ്ങൾ നന്ദു ഔദ്യോഗിക പേജിൽ പങ്കുവച്ചു. എംപുരാനിൽ പീതാംബരനുണ്ട്. നാളുകൾക്കു ശേഷം പ്രിയദർശിനി രാംദാസിനെയും വർമ സാറിനെയും കണ്ടു,’ എന്നായിരുന്നു ചിത്രങ്ങൾക്ക് നന്ദു നൽകിയ അടിക്കുറിപ്പ്.
എംപുരാൻ സെറ്റിലെ നന്ദുവിന്റെ ചിത്രങ്ങൾ വൈറലായി. ‘പീതാംബരേട്ടന് എംപുരാനിലെ മന്ത്രിസഭയിലും സീറ്റുണ്ടല്ലോ’ എന്നായിരുന്നു ആരാധകന്റെ കമന്റ്. ബോബിയെ കൊലപ്പെടുത്തിയതിനാൽ ഇതിലിനി ആരു ഫണ്ടിങ് നടത്തും എന്നാണ് മറ്റൊരു ആരാധകന്റെ സംശയം.
തിയറ്ററിലും, ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എംപുരാൻ. സ്റ്റീഫൻ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെ അബ്രാം ഖുറേഷിയായി മാറിയെന്നതാകും ഈ ചിത്രം പറയുന്നത്. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. ഇന്ത്യയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം ആറു രാജ്യങ്ങളിലൂടെ യാത്ര ചെയ്താണു പൂർത്തിയാകുക.
View this post on Instagram