കോഴിക്കോട്: വിനോദയാത്രക്കിടെ മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. അത്തോളി സ്വദേശിയായ സൈനികൻ ആണ് മേഘാലയയിലെ ചിറാപുഞ്ചിയിൽ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചത്.
കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. വിനോദ യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.
ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സജിന. മക്കൾ: അവന്തിക, അനന്തു.