കോട്ടയം: അതിതീവ്ര മഴയെത്തുടർന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയെത്തുടർന്ന് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ സാഹചര്യത്തെത്തുടർന്ന് കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയുള്ള രാത്രികാല യാത്രകൾ ജില്ലാ കലക്ടർ നിരോധിച്ച് ഉത്തരവിറക്കി. മേയ് 20, 21 തിയതികളിലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടി വരുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും മുൻകൂർ അനുമതി തേടുകയും ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.