ന്യൂഡല്‍ഹി: റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടൻ വിപണിയിലെത്തും. ബന്ധനാഴ്ചയാണ് ഇന്ത്യൻ വിപണിയിൽ റിയല്‍മി ജിടി 6ടിയുടെ ലോഞ്ച്. പിന്നാലെ ഇ- കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലും മറ്റു ഓണ്‍ലൈന്‍ റീട്ടെയില്‍ സ്‌റ്റോറുകളിലും ഈ ഫോണ്‍ ലഭ്യമാകും. ഫോണിന്റെ വില സംബന്ധിച്ച് യാതൊരു വിവരങ്ങളും കമ്പനി പുറത്തുവിട്ടട്ടില്ല. മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലായിരിക്കും ഫോണ്‍ അവതരിപ്പിക്കുക എന്നാണ് കരുതുന്നത്.
6.78 ഇഞ്ച് എല്‍ടിപിഒ amoled ഡിസ്‌പ്ലേ, 120hz റിഫ്രഷ് റേറ്റ്, 6000nits ബ്രൈറ്റ്‌നസ്, 5500 എംഎഎച്ച് ബാറ്ററി, 120w ഫാസ്റ്റ് ചാര്‍ജിങ് കപാസിറ്റി എന്നിവയാണ് ഈ ഫോണിന്റെ മറ്റുപ്രത്യേകതകൾ. സ്‌നാപ്ഡ്രാഗണ്‍ 7+ ജെന്‍ ത്രീ ചിപ്പ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുക.റിയല്‍മി ജിടി നിയോ 6ന്റെ റിബ്രാന്‍ഡ് വേര്‍ഷനായാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നത്. ചൈനയിലാണ് റിയല്‍മി ജിടി നിയോ 6 ആദ്യമായി അവതരിപ്പിച്ചത്. ഗോറില്ല ഗ്ലാസ് വിക്ടസ് 2 ആണ് സ്‌ക്രാച്ചുകളില്‍ നിന്നടക്കം ഫോണിന് പരിരക്ഷ നല്‍കുക.
ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമായി 50 എംപി സെന്‍സര്‍ ക്യാമറയും എട്ട് എംപി സെക്കന്‍ഡറി സെന്‍സറും 32 എംപി സെല്‍ഫി ക്യാമറയുമാണ് ഇതില്‍ സജ്ജമാക്കിയിരിക്കുന്നത്. എട്ട് ജിബി റാമും 256 ജിബി വരെ സ്റ്റോറേജ് കപാസിറ്റിയുമാണ് മറ്റൊരു ഫീച്ചര്‍. ആന്‍ഡ്രോയിഡ് 14ല്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. താപം പുറന്തള്ളുന്നതിന് ഡ്യുവല്‍ vc 9 ലെയര്‍ കൂളിംഗ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.