മുംബൈ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നടത്തിയ ആഘോഷ പ്രകടനത്തിനു വ്യാപക വിമർശനം. ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം അംബാട്ടി റായുഡുവാണ് ആർസിബിയുടെ ആഘോഷത്തെ പരിഹസിച്ച് രംഗത്തെത്തിയത്.
‘‘ആർസിബി ഇപ്പോൾ തന്നെ ഐപിഎൽ വിജയിച്ചെന്നു തോന്നുന്നു. അങ്ങനെയായിരുന്നു അവരുടെ ആഘോഷങ്ങൾ. ബെംഗളൂരു നഗരത്തിലെ റോഡുകളിൽ മുഴുവൻ ആർസിബി ആരാധകരായിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് അവരുടെ ട്രോഫികളിലൊന്ന് ആർസിബിക്ക് കൊടുക്കണം. ബെംഗളൂരു അതുമായി നഗരത്തിൽ പരേഡ് ചെയ്യും.’’– എന്നായിരുന്നു റായുഡുവിന്റെ പരാമർശം.
അതേസമയം റായുഡു ഉന്നയിച്ച വിമർശനങ്ങൾക്ക് മരുവുപടിയുമായി ചർച്ചയിൽ പങ്കെടുത്ത വരുൺ ആരോണും രംഗത്തെത്തി. ചെന്നൈയുടെ തോല്‍വി അംഗീകരിക്കാനാകാതെയാണ് റായിഡുവിന്റെ ഇത്തരം പരാമർശങ്ങൾ എന്നാണ് വരുണിന്റെ പ്രതികരണം.
ഐപിഎലിന്റെ ചരിത്രത്തിലെ രാജകീയമായ തിരിച്ചുവരവ് തന്നെ ആയിരുന്നു ആർസിബിയുടേത്. സന്തോഷം ബെംഗളൂരുവിലെ റോഡുകളില്‍ മണിക്കൂറുകളോളം നീണ്ടു നിന്നു. ഇതാണ് വിമർശനങ്ങൾക്ക് വഴിവച്ചതും.