Health

വെയിൽ കാണാനില്ല വിറ്റാമിൻ ഡി കുറഞ്ഞാൽ പണി പാളും: എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

കനത്ത ചൂട് മാറി എല്ലായിടവും മഴ പതുക്കെ വരാൻ തുടങ്ങി. പെട്ടന്നുള്ള കാലാവസ്ഥ മാറ്റം ശാരീരികമായും മാനസികമായും ബാധിക്കും. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് വിറ്റമിൻ ഡി. ശരീരത്തിൽ വിറ്റമിൻ ഡി കുറഞ്ഞാൽ ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങളും ഉണ്ടായേക്കും.

ശരീരത്തിന്റെ ദിവസേനയുള്ള പ്രവർത്തങ്ങൾക്ക് അത്യന്തപേഷിതമായ വിറ്റാമിനാണ് ഡി. വിറ്റാമിന് ഡി യുടെ കുറവ് തലവേദന, തലകറക്കം, ക്ഷീണം, ശരീര വേദന എന്നിവ ഉണ്ടാക്കും. സാധാരണ വിറ്റാമിന് ഡി രാവിലെ 6 മാണി മുതൽ 8 മണി വരെയുള്ള വെയിലിലി നിന്നാണ് ലഭിക്കുന്നത്. വൈകിട്ട് 4 മുതൽ 6 വരെയും. എന്നാൽ ഇപ്പോഴത്തെ കാലാവസ്ഥയിൽ അത് ലഭ്യമാകുവാൻ പ്രയാസമാണ്

ആരോഗ്യകരമായ എല്ലുകളുടെ നിർമാണത്തിനും പരിപാലനത്തിനും ശരീരത്തിന് ആവശ്യമായ പോഷണമാണ് വൈറ്റമിൻ ഡി.  വൈറ്റമിൻ ഡി ഉള്ളപ്പോൾ മാത്രമേ ശരീരത്തിന് എല്ലുകളെ ബലപ്പെടുത്താൻ ആവശ്യമായ കാൽസ്യം വലിച്ചെടുക്കാൻ സാധിക്കൂ. കാൽസ്യത്തിന്റെ മാത്രമല്ല ഫോസ്ഫേറ്റിന്റെ അളവിനെയും സ്വാധീനിക്കുന്ന വൈറ്റമിൻ ഡി എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വൈറ്റമിൻ ഡി തോത് വർധിപ്പിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ പരിചയപ്പെടാം.

സമ്പുഷ്ടീകരിക്കപ്പെട്ട ഭക്ഷണം – വൈറ്റമിൻ ഡി യാൽ സമ്പുഷ്ടീകരിക്കപ്പെട്ട പാൽ, റെഡി ടു ഈറ്റ് മീൽസ് എന്നിവ ലഭ്യമാണ്. സമ്പുഷ്ടീകരിക്കപ്പെട്ട ധാന്യങ്ങളും സഹായകമാണ്.

സോയ ഉൽപന്നങ്ങൾ – 80 മുതൽ 200 വരെ ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി സോയ ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്നു.

ധാന്യങ്ങൾ – 50 മുതൽ 100 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ള ധാന്യങ്ങളും വൈറ്റമിൻ ഡി അഭാവം പരിഹരിക്കാൻ തിരഞ്ഞെടുക്കാം.

റികോട്ട ചീസ് – 100 ഗ്രാം റിക്കോട്ട് ചീസിൽ 10 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു.

പശുവിൻ പാൽ – ഒരു ഗ്ലാസ് പശുവിൻ പാലിൽ 115 മുതൽ 124 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നതായി കരുതപ്പെടുന്നു.

മുട്ട – ഒരു മുട്ടയിൽ 41 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി ഉണ്ട്.

സലാമി – പന്നിയിറച്ചിയിൽ നിന്നുണ്ടാക്കുന്ന സോസേജായ സലാമിയും വൈറ്റമിൻ ഡിയുടെ സമ്പന്ന സ്രോതസ്സാണ്.

ബീഫ് ലിവർ – 100 ഗ്രാം ബീഫ് കരളിൽ 48 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി എന്നതാണ് കണക്ക്.

കൂണ്‍ – ഒരു കപ്പ് കൂണിൽ 41 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. സസ്യാഹാരികൾക്ക് എളുപ്പം വൈറ്റമിൻ ഡി ലഭിക്കാൻ തിരഞ്ഞെടുക്കാവുന്ന വിഭവമാണിത്.

വെണ്ണ – 100 ഗ്രാം വെണ്ണയിൽ 60 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി ലഭിക്കുന്നതാണ്.