മലയാളികൾക്ക് ചായ പോലുള്ള പാനീയങ്ങൾ അഡിക്ഷൻ ആണെന്ന് വേണം പറയാൻ. ദിവസം മിനിമം നാല് ചായയെങ്കിലും കുടിക്കുന്നവരുണ്ടാകും. നല്ല തിളച്ച, കടുപ്പത്തിലുള്ള ചായ ഇഷ്ടപ്പെടുന്നവരുണ്ടാകും. എന്നാൽ ഇതിന് പിന്നിലെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഇവരാരും ബോധവാന്മാരല്ല. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ കാൻസറിന് വരെ സാധ്യതയുണ്ടെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധർ. അടുത്തിടെ ഐസിഎംആർ പുറത്തിറക്കിയ ഇന്ത്യക്കാർക്ക് വേണ്ടിയുള്ള പുതുക്കിയ ഡയറ്ററി മാർഗനിർദേശത്തിലാണ് പരാമർശങ്ങൾ.
പാൽ ചായ കൂടുതൽ തിളപ്പിക്കുന്നതും ആരോഗ്യത്തിന് പ്രശ്നമാണ്. കടുപ്പംകൂറ്റൻ ഒരുപാട് നേരം ചായ തിളപ്പിക്കുന്നത് ഏറെ ദോഷം ചെയ്യും. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസം സംഭവിക്കുന്നു. ഇത് അസിഡിറ്റിക്ക് കാരണമാകും. ചായയുടെ പോഷകഗുണങ്ങൾ നഷ്ടപ്പെടുന്നതിലൂടെ കാൻസറിന് കാരണമാകുന്ന കാർസിനോജൻ പുറന്തള്ളും.
ചായ കൂടുതൽ നേരം തിളപ്പിക്കുന്നതുകൊണ്ടുള്ള സൈഡ് ഇഫ്‌ക്ട്
- പാലിലെ വിറ്റാമിൻ ബി12, സി എന്നീ പോഷകങ്ങളെ നശിപ്പിക്കും
- കൂടുതൽ തിളപ്പിക്കുന്നതിലൂടെ ചായയ്‌ക്ക് പുകച്ചുവ ഉണ്ടാകും.
- ഉയർന്ന താപനിലയില്‍ ലാക്ടോസ് (പാൽ പഞ്ചസാര) പാലിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിക്കുന്നു, കാലക്രമേണ വലിയ അളവിൽ കഴിച്ചാൽ അപകടകരമായ സംയുക്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
- ചായയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഇല്ലാതാക്കുന്നു.അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങൾ ഉണ്ടാക്കും. അക്രിലാമൈഡ് ഒരു അർബുദ ഘടകമാണ്.
- അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ ഘടനയിൽ മാറ്റം വരുത്തും. ഇത് ദഹനക്കേടിന് കാരണമാകും.
- അമിതമായി തിളപ്പിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. ഇത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങൾ വർധിപ്പിക്കും.