ഭക്ഷണം വീട്ടുമുറ്റത്തെത്തിക്കുന്ന ശീലമാണ് ഇന്ന് ഭൂരിഭാഗം ആളുകൾക്കും. അതുകൊണ്ട് തന്നെ ഫുഡ് ഡെലിവറി ആപ്പുകളെയാണ് എല്ലാവരും ആശ്രയിക്കുന്നത്. ഇഷ്ടഭക്ഷണം മാത്രമല്ല ഇനിമുതൽ ആരോഗ്യകരമായ ഭക്ഷണം കൂടി നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുകയാണ് സൊമാറ്റോ. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് സൊമാറ്റോ. അതായത് ഉപയോഗങ്ങൾക്ക് ഇനിമുതൽ കലോറി കുറഞ്ഞ ഓപ്ഷനുകൾ ഒന്നിന് ബദലായി തിരഞ്ഞെടുക്കാം.
ആരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ നടത്താൻ ഞങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിന് ഈ ഫീച്ചർ സഹായിക്കുന്നു. റൊട്ടിക്ക് പകരം ബട്ടർ നാനുകൾ പോലെയുള്ള ഭക്ഷണങ്ങൾ ആരംഭിക്കുന്നുവെന്നും എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ദീപീന്ദർ ഗോയൽ പറഞ്ഞു. ഈ ഫീച്ചറിന് വളരെയധികം പോസിറ്റീവ് ഫീഡ്‌ബാക്ക് ലഭിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്.
അതേസമയം കാലാവസ്ഥ നീരിക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള സേവനം ഈയിടെയാണ് സൊമാറ്റോ അവതരിപ്പിച്ചത്. വെതര്‍യൂണിയന്‍.കോം എന്ന പുതിയ സേവനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. കാലാവസ്ഥാ നീരിക്ഷണത്തിനായി ഏകദേശം 650 ഗ്രൗണ്ട് വെതര്‍ സ്റ്റേഷനുകളാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയില്‍ ഇത്തരം ഒരു സംവിധാനം രാജ്യത്ത് ഒരുക്കുന്നത് ഇതാദ്യമായാണ്. ഡല്‍ഹി ഐഐടിയിലെ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് സയന്‍സസുമായി സഹകരിച്ചാണ് സൊമാറ്റോ ഈ കാലാവസ്ഥാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഈ സംരംഭത്തിലൂടെ നേട്ടമുണ്ടാക്കാനാവുന്ന പ്രതീക്ഷയിലാണ് സൊമാറ്റോ.
താപനില, സാന്ദ്രത, കാറ്റിന്റേ വേഗത, മഴ തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട അതിവേഗമുള്ളതും പ്രാദേശികവുമായി വിവരങ്ങള്‍ നല്കാന് വെതര്‍യൂണിയന് നല്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.അതിവേഗമുള്ളതും പ്രാദേശികവുമായ വിവരങ്ങള്‍ നല്കാന് വെതര്‍യൂണിയന് സാധിക്കും. 45 നഗരങ്ങളില്‍ ഇപ്പോള്‍ വെതര്‍യൂണിയനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കൂടുതല്‍ നഗരങ്ങളിലേക്ക് ഭാവിയില്‍ സ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൊമാറ്റോ പറയുന്നത്. സൊമാറ്റോയുടെ തന്നെ പല ജീവനക്കാരുടെയും വീടുകളിലും വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിന് തയ്യാറായവരെയും കമ്പനി അഭിനന്ദിച്ചു. ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്കുന്നതിന് കൃതൃമായ കാലാവസ്ഥാ വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനു വേണ്ട ചുമതല തങ്ങള്‍ ഏറ്റെടുക്കുന്നുവെന്നാണ് ദീപിന്ദര്‍ ഗോയല്‍ പറഞ്ഞത്. കൂടാതെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഒരു എപിഐ വഴി കാലാവസ്ഥാ വിവരങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് സൊമാറ്റോ പറഞ്ഞിട്ടുണ്ട്.