പാറ്റ്ന: ബിഹാറിലെ സരണില്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്.രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സരണിലെ സംഘര്‍ഷങ്ങളില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രദേശത്ത് രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഇവിടെ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
VIDEO | One person killed in firing in Bihar’s Chapra in post-poll violence.
Reportedly, a clash broke out between BJP and RJD workers yesterday. Several people were injured in the incident. Heavy police deployment has been made in the region to control the situation.
(Full… pic.twitter.com/NnHcoqEq2e
— Press Trust of India (@PTI_News) May 21, 2024