സ്കോർപിയോ വാങ്ങാൻ ആളുകളുടെ വമ്പൻ ക്യൂവാണ്. കമ്പനിയുടെ ഏറ്റവും ഡിമാന്റുള്ള 7 സീറ്റർ എസ്‌യുവിയായി മാറിയിരിക്കുകയാണ് സ്കോർപിയോ N. ഇതിന് ആവശ്യക്കാർ ഏറെയാണ്. എന്നാൽ മഹീന്ദ്ര അതിൻ്റെ ഇന്ത്യയിലെ മൂന്ന് എസ്‌യുവികളുടെ വില പരിഷ്കരിച്ച വാർത്തയിൽ ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ നിങ്ങളുടെ ഇഷ്ടവാഹനം വാങ്ങാൻ മോഹവില തന്നെ നൽകേണ്ടി വരും. 25,000 രൂപ വരെ വർധിച്ച സ്കോർപിയോ N-ന് ഏറ്റവും പ്രധാനപ്പെട്ട വർദ്ധനവ് പ്രഖ്യാപിച്ചു. മഹീന്ദ്ര ഥാർ, ബൊലേറോ നിയോ എന്നിവയുടെ വില യഥാക്രമം 10,000 രൂപയും 14,000 രൂപയും വരെ വർദ്ധിപ്പിച്ചു.
തെരഞ്ഞെടുത്ത വേരിയന്റുകളിൽ മാത്രമാണ് പരിഷ്ക്കാരം. അതായത് പെട്രോൾ, ഡീസൽ മോഡലുകളിൽ ലഭ്യമായ Z2, Z4, Z6 ഡീസൽ എന്നിവയ്ക്ക് 25,000 രൂപയാണ് ഇനി മുതൽ അധികം നൽകേണ്ടതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.
അതുപോലെ തന്നെ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ഉടനീളമുള്ള Z8 2WD പതിപ്പുകൾക്ക് 10,000 രൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്. എസ്‌യുവിയുടെ മറ്റെല്ലാ വേരിയന്റുകൾക്കും സമാനമായ വിലയിൽ തന്നെ തുടരുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ വില പരിഷ്‌ക്കാരത്തോടെ മഹീന്ദ്ര സ്‌കോർപിയോ N എൻട്രി ലെവൽ Z2 പെട്രോൾ മാനുവൽ 7 സീറ്റർ പതിപ്പിന് 13.85 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്.
മഹീന്ദ്ര താർ വില
മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയുടെ എക്സ്-ഷോറൂം വില ഇപ്പോൾ 11.35 ലക്ഷം രൂപ മുതൽ ആരംഭിക്കും. തിരഞ്ഞെടുത്ത വേരിയൻ്റുകളിൽ ഓഫ്‌റോഡറിൻ്റെ വില 10,000 രൂപ കൂടി. വാഹനത്തിൻ്റെ ‘ഹാർഡ് ടോപ്പ്’ ട്രിമ്മുകൾ: ബേസ് LX പെട്രോൾ AT RWD, AX (O) ഡീസൽ MT RWD, LX ഡീസൽ MT RWD എന്നിവയ്ക്ക് വിലക്കയറ്റം ലഭിച്ചു. വർദ്ധനയ്ക്ക് ശേഷം, AX (O) ഡീസൽ MT RWD (ഹാർഡ്-ടോപ്പ്), എർത്ത് എഡിഷൻ ഡീസൽ AT 4WD വേരിയൻ്റുകൾക്ക് യഥാക്രമം 17.60 (എക്സ്-ഷോറൂം) ആയി ഉയർന്നേക്കാം.
മഹീന്ദ്ര ബൊലേറോ നിയോ വില
ബൊലേറോ നിയോ ഇപ്പോൾ 9,94,600 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ലഭ്യമാകും. മൂന്ന് നിരകളുള്ള എസ്‌യുവി N4, N8, N10, N10 (O) വേരിയൻ്റുകളിൽ വരുന്നു. അവസാനത്തെ രണ്ട് മോഡലുകളുടെ വിലയെ ബാധിച്ചിട്ടില്ലെങ്കിലും, മുൻ രണ്ട് ട്രിമ്മുകൾക്ക് യഥാക്രമം 5,000 രൂപയും 14,000 രൂപയും വർധിച്ചു.