തിരുവനന്തപുരം: മഴയിൽ കുതിർന്ന ചുമരിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പോത്തൻകോടിലാണ് സംഭവം നടന്നത്. ഇടത്തറ വാർഡിൽ ചുമടുതാങ്ങി വിളയിൽ ശ്രീകല (61) ആണ് മരിച്ചത്.
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഴയത്ത് കുതിർന്ന ചുമരിടിഞ്ഞ് വീട്ടമ്മയുടെ മേലെ വീഴുകയായിരുന്നു.
വീടിനു പിന്നിലെ മേൽക്കൂരയില്ലാത്ത പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞത്. രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം