നമ്മുടെ തൊടിയിൽ നിന്ന് കിട്ടുന്ന ഇലകളും പച്ചക്കറികളും ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണത്തിന് ഒരു പ്രത്യേക രുചി തന്നെയാണ്. മിക്ക വീടുകളും സുലഭമായി കിട്ടുന്ന ഒന്നാണ് മുരിങ്ങ. ഇരുമ്പ് ധാരാളമടങ്ങിയ മുരങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഇന്ന് മുരിങ്ങയില വച്ചൊരു തോരൻ തയ്യാറാക്കിയാലോ…?
ചേരുവകൾ
മുരിങ്ങയില – 1 1/2 കപ്പ്
തേങ്ങ ചിരകിയത് – 1/4
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടീസ്പൂൺ
ഉപ്പ് പാകത്തിന്
പച്ചമുളക് – 2 എണ്ണം
ജീരകം- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആവശ്യമുള്ള അത്ര തേങ്ങചിരകിരകിയത്, മഞ്ഞള്‍പ്പൊടി, ജീരകം, പച്ചമുളക് എന്നിവ ഒരു മിക്‌സി ജാറിലേക്ക് ഇട്ട് ചതച്ചെടുക്കാം. ശേഷം ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചതച്ചുവെച്ച തേങ്ങ ഇതിലേക്കിടുക. നന്നായി മിക്‌സ് ചെയ്ത ശേഷം, മുരങ്ങയില അതിലിടാം. പാകത്തിന് ഉപ്പും ചേര്‍ക്കാം. ചെറുതീയില്‍ ഇളകികൊടുത്ത് തയ്യാറാക്കാം രുചിയേറിയ തോരന്‍.