അധിനിവേശ വെസ്റ്ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു.ആക്രമണത്തിൽ അഞ്ചുപേർകൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഗാസയിലുടനീളം 70 ലക്ഷ്യസ്ഥാനങ്ങൾ തങ്ങളുടെ വ്യോമസേന ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.ഫലസ്തീനിയൻ പോരാളികൾ, ആയുധ ഡിപ്പോകൾ, റോക്കറ്റ് ലോഞ്ചറുകൾ, നിരീക്ഷണ പോസ്റ്റുകൾ, ഫൈറ്റർ ഗ്രൂപ്പുകളുടെ കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് എക്‌സിലൂടെ സൈന്യം പറഞ്ഞു.
സെൻട്രൽ ഗാസ, വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പ്, തെക്കൻ ഗാസയിലെ റഫ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൈനികർ അവരുടെ പ്രവർത്തനങ്ങൾ തുടരുകയാണെന്നും പോസ്റ്റിൽ പറയുന്നു.ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധ മന്ത്രി ഗാലൻ്റ്, മൂന്ന് ഹമാസ് നേതാക്കൾ എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് തേടുകയാണെന്ന് ഐസിസി ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.