Entertainment

‘എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിക്കും, എനിക്ക് പാവം തോന്നാറുണ്ട്’; സന്തോഷ് വർക്കിയെക്കുറിച്ച് അനാർക്കലി

ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്

മോഹൻലാൽ അഭിനയിച്ച ആറാട്ട് എന്ന ചിത്രത്തിൻറെ റിവ്യൂ പറയുന്നതിലൂടെയാണ് സന്തോഷ് വർക്കിയെ കൂടുതൽ ആളുകൾ അറിഞ്ഞത്. നിരന്തരം ട്രോളുകൾ വന്നിട്ടും സൈബർ അധിക്ഷേപങ്ങൾ ഉണ്ടായിട്ടും തൻറെ സംസാരം നിർത്താൻ സന്തോഷവർക്കി തയ്യാറായില്ല. ആറാട്ട് അണ്ണൻ എന്ന പേരിലാണ് സന്തോഷ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. നടിമാരെ ശല്യപ്പെടുത്തുന്നു എന്ന ആരോപണവും ഇദ്ദേഹത്തിനുണ്ട്. ഇപ്പോഴത്തെ സന്തോഷവർക്കിയെക്കുറിച്ച് നടി അനാർക്കലി മരിക്കാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയിൽ തെറ്റായാെന്നും ഫീൽ ചെയ്തി‌ട്ടില്ല. പുള്ളി ഒരു 20 സെക്കന്റിൽ കൂടുതൽ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാ‌ടിയിലാണെങ്കിൽ ഫോൺ എടുക്കില്ല. എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിക്കും. ഞാൻ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാർക്കലി വളരെ സുന്ദരിയാണ്, ബോൾഡാണ് അപ്പോ ഓക്കെ എന്ന് പറഞ്ഞ് ഫോൺ വെക്കുമെന്നും നടി പറയുന്നു.

അനാർക്കലിയുടെ വാക്കുകൾ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്. സന്തോഷവർക്കിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. സന്തോഷ് വർക്കിയെ ട്രോളിയും നിരവധി പേർ രംഗത്ത് വന്നു.

നേരത്തെ നടി നിത്യാമേനോനെ തനിക്ക് ഇഷ്ടമാണെന്നും കല്യാണം കഴിക്കാന്‍ താത്പര്യമുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. ‘ തനിക്ക് സീരിയസ് പ്രണയം തന്നെയായിരുന്നുവെന്നും എന്നാല്‍ തന്നെ കുറിച്ച് മോശമായി അവര്‍ സംസാരിച്ചതോടെ അവരോടുള്ള ഇഷ്ടം താന്‍ വിട്ടുവെന്നും സന്തോഷ് വര്‍ക്കി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ പ്രണയങ്ങള്‍ എല്ലാം വണ്‍സൈഡ് ആയിരുന്നു. അഞ്ചോ ആറോ വര്‍ഷം താന്‍ നിത്യ മേനോന്റെ പുറകെ നടന്നിട്ടുണ്ടെന്നും അവസാനം ആണ് അവര്‍ തന്നെ മോശമായി സംസാരിച്ചതെന്നും അതോടെ ആ ചാപ്റ്റര്‍ ക്ലോസ് ആക്കിയെന്നും നിത്യയുടെ വ്യക്തിത്വം കണ്ടിട്ടായിരുന്നു താന്‍ ഇഷ്ടപ്പെട്ടതെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.