Business

ഐഐഎം സമ്പല്‍പൂര്‍ ഐ ഹബ് ഫൗണ്ടേഷന്‍ വളർന്നു വരുന്ന സ്റ്റാര്‍ട്ട് അപ്പുകളേയും സംരംഭകരേയും ക്ഷണിക്കുന്നു

കൊച്ചി: ഐഐഎം സമ്പല്‍പൂര്‍ ഐ ഹബ് ഫൗണ്ടേഷന്‍റെ ഇന്‍ക്യുബേറ്റര്‍, ആക്സിലറേറ്റര്‍ പദ്ധതിക്കായി സ്റ്റാര്‍ട്ട് അപ്പുകളേയും സംരംഭകരേയും ക്ഷണിച്ചു. സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള സംവിധാനമാണ് ഇതിലൂടെ പ്രദാനം ചെയ്യുക. സുസ്ഥിര ഭാവിക്കായി ഉത്തരവാദിത്തമുള്ള ബിസിനസ് രീതികള്‍ പ്രോല്‍സാഹിപ്പിക്കുക എന്നതും ഇതിന്‍റെ ലക്ഷ്യമാണ്. മെയ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം.

സംരംഭകത്വ സംവിധാനങ്ങളുടെ കാര്യത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഇതെന്ന് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ ഡോ. മഹാദിയോ ജെയ്സ്വാള്‍ പറഞ്ഞു.