Insurance

രാജ്യത്തെ വെല്‍ത്ത് മാനേജ്മെന്‍റ് ലളിതവല്‍ക്കരിക്കാന്‍ അപ്സ്റ്റോക്സ് ഇന്‍ഷുറന്‍സ് വിതരണ രംഗത്തേക്ക്

കൊച്ചി: രാജ്യത്തെ പ്രമുഖ വെല്‍ത്ത് മാനേജ്മെന്‍റ് പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക്സ് ഇന്‍ഷുറന്‍സ് വിതരണ രംഗത്തേക്കു കടക്കുന്നു. ടേം ലൈഫ് ഇന്‍ഷുറന്‍സുമായി തുടക്കം കുറിക്കുന്ന സ്ഥാപനം തുടര്‍ന്ന് ആരോഗ്യ, വാഹന, ട്രാവല്‍ ഇന്‍ഷുറന്‍സ് മേഖലകളിലേക്കും കടക്കും.

എച്ച്ഡിഎഫ്സി ലൈഫാണ് അപ്സ്റ്റോക്സുമായി ആദ്യം പങ്കാളിത്തത്തിലെത്തുന്ന ഇന്‍ഷുറന്‍സ് സ്ഥാപനം. ഓഹരി, എഫ്&ഒ, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ മേഖലകളില്‍ അപ്സ്റ്റോക്സ് ഇതിനകം തന്നെ ഉപഭോക്താക്കളുടെ അംഗീകാരം നേടിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സുതാര്യവും, ആവശ്യാനുസരണവും, ലളിതവുമായ അനുഭവങ്ങള്‍ ലഭ്യമാക്കി ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയെ മാറ്റിമറിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഉപഭോക്താക്കള്‍ ഇന്‍ഷുറന്‍സ് രംഗത്തു നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അറിയാമെന്നും തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കാന്‍ പ്രതിബദ്ധരാണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ അപ്സ്റ്റോക്സ് സഹസ്ഥാപക കവിത സുബ്രഹ്മണ്യന്‍ പറഞ്ഞു.

തങ്ങളുടെ ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ അപ്സ്റ്റോക്സിന്‍റെ മുഴുവന്‍ ഉപഭോക്തൃ അടിത്തറയിലേക്കും വ്യാപിപ്പിക്കുന്നതിനും ഈ പങ്കാളിത്തത്തിലൂടെ തങ്ങളുടെ വിതരണ, ഡിജിറ്റല്‍ കഴിവുകളും പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നുവെന്ന് എച്ച്ഡിഎഫ്സി ലൈഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സുരേഷ് ബദാമി പറഞ്ഞു.

Latest News