ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്ന ദൃശ്യം കേരളത്തില്‍ നടക്കുന്നതാണെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡില്‍ വിരിച്ചിരിക്കുന്ന ഇന്ത്യന്‍ പതാകയുടെ മുകളിലൂടെ വണ്ടികളെ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വൈറലാണ്. ഇത് കേരളത്തിലാണെന്നാണ് പോസ്റ്റ് സൂചിപ്പിക്കുന്നത്. എന്താണ് ഈ പോസ്റ്റിന്റെ സത്യാവസ്ഥ;
മൂന്ന് ദിവസം മുന്‍പ് AISHA MOHAMED എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പ്രചരിച്ച പോസ്റ്റും അതിലെ വീഡിയോയും;
????? **ഈ* *വീഡിയോ കേരളത്തില്‍ നിന്ന് കാണുക, ഇപ്പോള്‍ തന്നെ ഇത് ലോകമെമ്പാടും ഫോര്‍വേഡ് ചെയ്യുക – 6 മാസം കഴിഞ്ഞ് ഫോര്‍വേഡ് ചെയ്തിട്ട് കാര്യമില്ല, അലസത വിടൂ??????*
ഇത് കേരളത്തില്‍ നടന്നതാണെന്ന് കാണിച്ചാണ് പോസ്റ്റ് പ്രചരിക്കുന്നത്. എന്നാല്‍ അന്വേഷണം ഓണ്‍ലൈന്‍ നടത്തിയ പരിശോധനകളില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവം നടന്നത് പാക്കിസ്ഥാനിലാണ്. ജാഥയോ പ്രകടനമോ നടന്ന സമയത്ത് റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ ഇന്ത്യന്‍ പതാകയുടെ പുറത്തുക്കൂടിയാണ് നീങ്ങുന്നത്. നിരവധി ആളുകള്‍ പാക്കിസ്ഥാന്റെ ദേശീയ പതാക കൈയ്യില്‍ കരുതിയിട്ടുണ്ട്, അവര്‍ അത് വീശുകയും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് നേരെ അത് വീശിക്കാണിക്കുന്നുമുണ്ട്.
പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു എക്‌സ് ഉപയോക്താവ്, ഹനനായ നഫത്താലി തന്റെ എക്‌സ് പോസ്റ്റില്‍ ഇതു സംബന്ധിച്ചൊരു ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്.
2020 മാര്‍ച്ച് 10-ാം തീയതി വൈകിട്ട് 6.30 ന് പോസ്റ്റ് ചെയ് ട്വീറ്റില്‍ ഈ വീഡിയോ വ്യക്തമായി നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഒരു കൂട്ടര്‍ നടത്തിയ ഈ നടപടിയെ ഹനനായ നഫത്താലി വിമര്‍ശിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ പരേഡില്‍ ഇന്ത്യയുടെ പതാകയെ അനാദരിക്കുത് വളരെ വെറുപ്പുളവാക്കുന്നു. ഇന്ത്യയെ വെറുക്കുന്നതില്‍ അധിഷ്ഠിതമായ ഒരു സംസ്‌കാരം നല്ലൊരു ഭാവിയിലേക്ക് നയിക്കില്ല. ലജ്ജാകരമാണ് # പാക്കിസ്ഥാന്‍ എന്നാണ് പോസ്റ്റില്‍ ഹനനായ നഫത്താലി കുറിച്ചത്.
എക്‌സ് പോസ്റ്റിന്റെ പൂര്‍ണരൂപം,
Disgusting! Pakistani parade disrespects the flag of India.
A culture based on hating #India will not lead to a better future. Shameful. #Pakistan pic.twitter.com/I6UPjthdm9
— Hananya Naftali (@HananyaNaftali) March 10, 2020
വസ്തു ഇതെന്നയിരിക്കെ ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്താന്‍ വര്‍ഗീയ വിദ്വാഷത്തോടെയാണ് ഈ പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്. വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ഫെയ്‌സ്ബുക്ക് ഈ പോസ്റ്റ് സെന്‍സിറ്റിവ് കണ്‍ണ്ടറ്റ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. പോസ്റ്റ് ഇപ്പോൾ ഷെയർ ചെയ്യാൻ കഴിയില്ല.
പാക്കിസ്ഥാനിൽ ജാഥ കടന്നു പോകുന്ന സ്ഥലത്തെ ഒരു കടയുടെ പേര് ‘സനം ബോട്ടിക്’ എന്ന സ്ഥലത്തെ പരാമര്‍ശിക്കുന്ന ഒരു ഫ്രെയിം ഞങ്ങള്‍ വീഡിയോയില്‍ ശ്രദ്ധിച്ചു. പാക്കിസ്ഥാനിലെ സനം ബോട്ടിക്കില്‍ ഞങ്ങള്‍ ഗൂഗിള്‍ കീവേഡ് സെര്‍ച്ച് നടത്തി, കറാച്ചിയില്‍ ഒരു സ്ഥലത്ത് ഇങ്ങനെയൊരു കടയുള്ളതായി മനസിലാക്കി. അതില്‍ നിന്ന് ഞങ്ങള്‍ ഗൂഗിള്‍ ലൊക്കേഷന്‍ തിരഞ്ഞ് ഗൂഗിള്‍ മാപ്പില്‍ കൃത്യമായ റോഡ് കണ്ടെത്തി.
കുടാതെ ഈ വീഡിയോയില്‍ കാണുന്ന മഞ്ഞ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുന്നത് പാകിസ്ഥാനിലെ സിന്ധ് പ്രദേശത്തിലാണ്. മഞ്ഞ ബാക്ക് ഗ്രൗണ്ടില്‍ കറുത്ത നിറത്തില്‍ നമ്പര്‍ എഴുതുന്നത് പാകിസ്ഥാനിലെ സിന്ധ് പ്രദേശത്തിലെതാണ്.
ഇതോടെ കേരളത്തില്‍ ദേശീയ പതാകയുടെ മുകളിലൂടെ വാഹനങ്ങള്‍ പോകുന്നുവെന്ന തരത്തിലുള്ള പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞു.