അരിയും ഗോതമ്പും ഉപയോഗിച്ചു ഉണ്ടാക്കുന്ന ദോശ കഴിച്ച് മടുത്തോ? എന്നാൽ ഇതി മുതൽ അതൊന്നു മാറ്റി പിടിക്കാം. കുറച്ച് ചെറുപയർ ഉണ്ടെങ്കിൽ രുചികരമായ ആരോഗ്യകരമായ വെറൈറ്റി ദോശ തയ്യാറാക്കാം. സ്ഥിരമായി ഒരേ ദോശ എന്നതിൽ നിന്ന് മോചനവും ലഭിക്കും.
വേണ്ട ചേരുവകൾ
1. ചെറുപയർ – 1 കപ്പ്
2. തേങ്ങാപ്പാൽ – 1 കപ്പ്
3. പച്ചമുളക് – 2 എണ്ണം
4. കറിവേപ്പില – ആവശ്യത്തിന്
5. കായപ്പൊടി -കാൽ ടീ സ്പൂൺ
6. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയർ രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക. രാവിലെ കുതിർത്ത ചെറുപയറിനൊപ്പം രണ്ട് മുതൽ ആറ് വരെയുള്ള ചേരുവകൾ ചേർത്ത് ദോശമാവിന്റെ അയവിൽ അരച്ചെടുക്കുക. മാവ് അര മണിക്കൂർ വച്ചതിനു ശേഷം ദോശക്കല്ലിൽ ചുട്ടെടുക്കുക.