രാവിലെ ഉണ്ടാക്കുന്ന ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങൾ പലപ്പോഴും ബാക്കി വരാറുണ്ട്. എന്നാൽ ബാക്കി വന്നത് പിന്നീട് ആരും കഴിക്കാറുമില്ല. ഭൂരിഭാഗം വീട്ടമ്മമാരും നേരിടുന്ന പ്രശ്നമാണിത്. എന്നാൽ അത്തരത്തിൽ ഇനി രാവിലെ വന്ന ഇഡ്ഡലിയുടെ ബാക്കി നിങ്ങൾ കളയണ്ട.
രാവിലെ ബാക്കിയായ ഇഡ്ഡലി ഉപയോഗിച്ച് ഇനി വളരെ രുചികരമായ മുട്ട ഇഡലി തയ്യാറാക്കാം. കുട്ടികൾക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. വളരെ രുചികരം എന്നതുപോലെ തന്നെ വളരെ ആരോഗ്യകരവുമാണിത്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
ഇഡ്ഡലി
മുട്ട
സവാള
തക്കാളി
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
ഗ്രാമ്പൂ
വെളിച്ചെണ്ണ
കറുവാപ്പട്ട
ഏലയ്ക്ക
ഉപ്പ്
കുരുമുളകുപൊടി
തയ്യാറാക്കുന്ന വിധം
- രണ്ട് തക്കാളി, സവാള, പച്ചമുളക് എന്നിവ ചെറുതായി അരിയുക.
- അടുപ്പിലേയ്ക്ക് ഒരു ചീനച്ചട്ടി വെച്ച് അൽപ്പം എണ്ണ ഒഴിച്ച് ചെറിയ കഷ്ണം
- ഗ്രാമ്പൂ,ഏലയ്ക്ക,കറുവപ്പട്ട എന്നിവ ചേർക്കുക.
- അതിലേയ്ക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള ചേർത്തു വഴറ്റി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടി ചേർത്തിളക്കുക.
- ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളി ചേർത്തു വഴറ്റിയെടുക്കുക.
- രണ്ടു മുട്ട പൊട്ടിച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.
- മിച്ചം വന്ന ഇഡ്ഡലി ചെറിയ കഷ്ണങ്ങളാക്കി അതിലേയ്ക്കു ചേർത്ത് അൽപ്പം കുരുമുളകുപൊടി കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റി വെയ്ക്കുക. മുട്ട ഇഡ്ഡലി തയ്യാർ.