Stock Market

ഓഹരി വപിണിയില്‍ 2024ലുണ്ടാകാനിടയുള്ള പ്രതിബന്ധങ്ങള്‍ മറികടക്കാനുള്ള വഴി

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍, ആഗോള ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളും അവസരങ്ങളും വിലയിരുത്തേണ്ടത് നിര്‍ണായകമാണ്. ആഗോള സാമ്പത്തിക രംഗത്തും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ വിപണിയിലുണ്ടാക്കുന്ന സ്വാധീനം മുന്‍കൂട്ടി കണ്ടു വേണം സുരക്ഷിത ഭാവിക്കായി അനുയോജ്യമായ പോര്‍ട്ട്‌ഫോളിയോ തന്ത്രങ്ങള്‍ ഉണ്ടാക്കേണ്ടതെന്ന് ബന്ധന്‍ മ്യൂച്വല്‍ ഫണ്ടിലെ ഇക്വിറ്റീസ് മേധാവി മനീഷ് ഗുന്‍വാനി ചൂണ്ടിക്കാട്ടുന്നു.

2024-ല്‍ ആഗോള സമ്പദ്വ്യവസ്ഥ നേരിടാനിടയുള്ള മൂന്ന് സാഹചര്യങ്ങളാണുള്ളത്. ഒന്ന് സോഫ്റ്റ് ലാന്‍ഡിംഗ് (”1994-95” സൈക്കിള്‍) ആണ്. കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താതെ സാവധാനത്തിലുള്ള സാമ്പത്തിക മാന്ദ്യമാണിത്. 2023-ല്‍ ആഗോള സമ്പദ്വ്യവസ്ഥ പ്രകടിപ്പിച്ച പ്രതിരോധശേഷിക്ക് തുടര്‍ച്ചയായി, വളര്‍ച്ചയ്ക്കു ആഘാതമാകാതെ പണപ്പെരുപ്പം കുറഞ്ഞ് ഒരു സോഫ്റ്റ് ലാന്‍ഡിങിന് സാധ്യതയുണ്ട്. സമ്പദ്വ്യവസ്ഥയെ പിന്താങ്ങാന്‍ കുറഞ്ഞ പലിശ നിരക്ക് (‘1945-50’ സൈക്കിള്‍) ആണ് രണ്ടാമതായി ഏറ്റവും സാധ്യതയേറിയ മറ്റൊരു സാഹചര്യം. കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ ദുഷ്‌കരമായ നിലപാടെടുക്കുയാണെങ്കില്‍, പണപ്പെരുപ്പത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിനായി പലിശനിരക്ക് നെഗറ്റീവ് നിരക്കിലേക്ക് വരെ കുറച്ച് ക്രമീകരിച്ചേക്കാം. മൂന്നാമത്തെ സാഹചര്യം പണപ്പെരുപ്പത്തിന്റെ പുനരുജ്ജീവനം (”1973-79” സൈക്കിള്‍) ആണ്. സാധ്യത കുറവാണെങ്കിലും, വിതരണ ശൃംഖലയുടെ അപര്യാപ്തതയും വേതന സമ്മര്‍ദ്ദവും പണപ്പെരുപ്പം ഉയരുന്നതിലേക്ക് എന്നിരുന്നാലും, ദുര്‍ബലമായ ആഗോള ഡിമാന്‍ഡും ചരക്ക് വിലയും സുസ്ഥിരമായ പണപ്പെരുപ്പ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നു. അതേസമയം പണപ്പെരുപ്പം നിലനില്‍ക്കും പലിശനിരക്ക് ഉയരുകയും ചെയ്യുകയാണെങ്കില്‍ അത് ഇക്വിറ്റികളെ നെഗറ്റീവായി ബാധിച്ചേക്കാമെന്നും മനീഷ് ഗുന്‍വാനി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വിവിധ വിഭാഗങ്ങളെടുത്തു നോക്കിയാല്‍ ലഭിക്കുന്നത് ശുഭാപ്തിവിശ്വാസം പകരുന്ന ഒരു ചിത്രമാണെന്ന് ഗുന്‍വാനി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍, ഹോട്ടലുകള്‍, വ്യോമയാനം തുടങ്ങിയ സമ്പന്ന ഉപഭോഗം കരുത്തുറ്റ നിലയിലാണ്. എന്നാല്‍ ഉയര്‍ന്ന പലിശ നിരക്കും ഡിമാന്‍ഡ് മന്ദഗതിയിലാകുന്നതും വെല്ലുവിളികളാണ്. മധ്യവര്‍ഗ-ഗ്രാമീണ ഉപഭോഗം ദുര്‍ബലമാണെങ്കിലും മെച്ചപ്പെട്ടു വരുന്നുണ്ട്. സ്വകാര്യ നിക്ഷേപങ്ങള്‍ ഘടനാപരമായി പോസിറ്റീവാണ്. കരുത്തുറ്റ നിലയിലാണെങ്കിലും ആഗോള മാറ്റങ്ങള്‍ ഭീഷണിയായി തുടരുന്നു. സര്‍ക്കാരിന്റെ ചെലവഴിക്കലും മൂലധന ചെലവുകളെ പിന്തുണച്ചിട്ടുണ്ട്. എങ്കിലും അടുത്ത രണ്ടു വര്‍ഷത്തില്‍ ഇത് ദുര്‍ബലമാകാനിടയുണ്ട്.

ഇക്വിറ്റികളുടെ കാര്യത്തില്‍ തന്ത്രപരമായ പോര്‍ട്ട്ഫോളിയോ തീരുമാനങ്ങള്‍ നിര്‍ണായകമാണ്. ആഗോള സമ്പദ്വ്യവസ്ഥ സോഫ്റ്റ് ലാന്‍ഡിംഗിനെ അഭിമുഖീകരിക്കുമ്പോള്‍, പണനയം കടുപ്പിക്കുന്നത് ഒരു ആശങ്കയായി തുടരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച കയറ്റുമതിക്കാരുടെ മാര്‍ജിനുകളെ ബാധിക്കുന്നുണ്ടെങ്കിലും, ആഭ്യന്തര രംഗത്ത് പ്രതിരോധശേഷിയുള്ള സമ്പദ്വ്യവസ്ഥയും അനുകൂലമായ കറന്‍സി ചലനാത്മകതയും പ്രയോജനകരമാണ്. സാമ്പത്തികം, ഊര്‍ജ്ജം പോലുള്ള മേഖലകളില്‍ മൂല്യ വ്യാപാര അവസരങ്ങളുണ്ട്. ഇന്റര്‍നെറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ ഗുണമേന്മയുള്ള വളര്‍ച്ചാ സ്റ്റോക്കുകള്‍ ന്യായമായ മൂല്യമുള്ളവയാണ്. സ്‌മോള്‍ ക്യാപ്‌സ് ആരോഗ്യകരമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. 2024 ലെ അനിശ്ചിതത്വങ്ങള്‍ മറികടക്കുന്നതില്‍, വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോകളും അറിവുള്ള മാനേജ്‌മെന്റും ദീര്‍ഘകാല വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്.

Latest News