മുമ്പെങ്ങും ഇല്ലാത്ത വിധത്തിലുള്ള ചൂടിലൂടെയാണ് ഇക്കഴിഞ്ഞ മാസങ്ങളിൽ നാം കടന്നുപോയത്. ചൂടു കൂടിയതോടെ കോളടിച്ചത് എസി വിൽപ്പനയ്ക്കാണ്. മുമ്പ് ആഡംബരത്തിന്റെ സൂചനയായി ഉപയോഗിച്ചിരുന്ന എസികൾ ഓരോ വീട്ടിലും അത്യാവശ്യമായി വന്നു. പലരും ഓഫീസുകളിലേക്ക് ഓടിയത് എസിയിൽ ഇരിക്കാൻ വേണ്ടിയാണ്. എന്നാൽ അധികനേരം എസിയിലിരിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ ദോഷമായി ബാധിക്കും. ഇത് ഭൂരിഭാഗം പേർക്കും അറിയില്ല. ദീർഘനേരം ഈസിയിൽ ഇരിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വരണ്ട ചർമവും കണ്ണുകളും
എസിയിൽ കൂടുതൽ നേരം ചെലവിടുന്നത് വഴി നിങ്ങളുടെ കണ്ണുകളും ചർമ്മവും വരേണ്ടതായി തീരുന്നു. ശരീരത്തിലെ ജലാംശം ഇല്ലാതാകുന്നു. ഇത് പിന്നീട് ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകളിലേക്ക് നയിക്കുന്നു. കണ്ണുകൾക്ക് വരൾച്ച നേരിടുന്നതിലൂടെ അസ്വസ്ഥത, ചുവപ്പ്, ചൊറിച്ചിൽ തുടങ്ങിയവയും ഉണ്ടാകുന്നു.
സന്ധിവേദന
കൂടുതൽ നേരം ഇരിക്കുന്നത് വാതരോഗം ഉള്ളവർക്ക് അവരുടെ അസുഖത്തിന്റെ തീവ്രത വർദ്ധിപ്പിക്കും. ശരീരത്തിലെ പേശികൾക്കും സന്ധികൾക്കും തണുപ്പ് ഏൽക്കുന്നതിലൂടെ രക്തയോട്ടം കുറയുന്നു. ഇത് പേശി വേദനയ്ക്ക് കാരണമാകുന്നു.
അലർജി
എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങൾ എപ്പോഴും അടച്ചിട്ടിട്ട് ആയിരിക്കും ഉണ്ടായിരിക്കുക. ഇത് അലർജി ആസ്മ പോലുള്ള രോഗങ്ങളെ വർധിപ്പിക്കുന്നു. ശ്വാസകോശ സംബന്ധമായ അണുബാധകൾ പെട്ടെന്ന് വ്യാപിക്കാൻ ഇതു മതി.
തലവേദനയും ക്ഷീണവും
പലപ്പോഴും തലവേദനയും ക്ഷീണവും നിങ്ങൾക്കുണ്ടാകാറുണ്ട്. എന്നാൽ ഇത് അധികനേരം എസിയിൽ ഇരുന്നത് കൊണ്ടാണെന്ന് പലർക്കും അറിയില്ല. എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയും. ഇതാണ് പിന്നീട് തലവേദനയ്ക്ക് കാരണമാകുന്നത്.