തിരക്കേറിയ ജീവിതത്തിൽ ചർമ്മ സംരക്ഷണത്തിന് സമയം മാറ്റിവയ്ക്കാൻ കാണില്ല. ഇതിനിടയിൽ മാറിയ കാലാവസ്ഥയും ജീവിതശൈലിയിലെ മാറ്റങ്ങളും എല്ലാം ചർമ്മത്തെ കൂടുതൽ സങ്കീർണ്ണം ആക്കുന്നു. ചർമ്മ സംരക്ഷണത്തിന് അല്പസമയം എങ്കിലും മാറ്റിവെച്ചില്ലെങ്കിൽ അത് ഗുരുതരമായി മാറും. വിപണിയിൽ പലതരത്തിലുള്ള ചർമ്മസംരക്ഷണ ഉത്പന്നങ്ങൾ ഉണ്ട്. സമയത്തിന്റെ കുറവും മൂലം ഭൂരിഭാഗം പേരും ഇതിനെയാണ് ആശ്രയിക്കുന്നത്. വളരെ പെട്ടെന്ന് ബലം ചെയ്യുന്നു എന്നതാണ് ഇതിന് കാരണം. എന്നാൽ ചർമ്മത്തിൽ നിന്നും പ്രകൃതിദത്ത സംരക്ഷണം തന്നെയാണ് ഉത്തമം. അതിൽ അധികമാർക്കും അറിയാത്ത കാര്യമാണ് ഇനി പറയാൻ പോകുന്നത്.
നാമെല്ലാവരും കഴിച്ച് വലിച്ചെറിയുന്ന ഇത്തിരി കുഞ്ഞൻ മുന്തിരിക്കുരു മതി നിങ്ങളുടെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കാൻ. നാം ഇന്ന് ഉപയോഗിക്കുന്ന സൗന്ദര്യ സംരക്ഷക ഉൽപ്പന്നങ്ങളിലും മുന്തിരി വിത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് അധികം ആർക്കും അറിയില്ല. മുന്തിരി വിത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി , ഇ, മറ്റ് ആൻറി ഓക്സിഡന്റുകൾ എന്നിവയാണ് ചർമ്മത്തെ നന്നായി സംരക്ഷിക്കുന്നത്.
ചർമ്മത്തിലെ ജലനഷ്ടം കുറയ്ക്കുന്നതിനും ജലാംശം നിലനിർത്തുന്നതിനും തുടർന്ന് മൃദുലമായി വയ്ക്കുന്നതിനും ഈ മുന്തിരി വിത്ത് തന്നെ ധാരാളം. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഒമേഗ ഫാറ്റി ആസിഡുകളുടെയും വിറ്റാമിൻ ഇ യുടെയും പ്രവർത്തനഫലമായാണ് ഇത് സംഭവിക്കുന്നത്. ചർമം ദീർഘകാലം ഈർപ്പത്തോടെ സംതൃതമായി നിർത്തുന്നതിന് ഇവ സഹായിക്കുന്നു.
മുന്തിരി സ്ക്രബ്ബും ചർമ്മത്തിന് വളരെ നല്ലതാണ്. നമ്മുടെ ചർമ്മത്തിലെ നിർജീവമായ കോശങ്ങളുടെ മുകളിലെ പാളി ഇവ നീക്കം ചെയ്യും. സ്വാഭാവികമായും ചർമം തിളങ്ങുന്നതിനും മിനുസമാർന്ന ചർമം ലഭിക്കുന്നതിനും ഇവ സഹായിക്കുന്നു.
മുഖക്കുരു കുറയ്ക്കുന്നതിനും മുന്തിരി സഹായിക്കുന്നുണ്ട്. മുന്തിരി കുരുവിൽ അടങ്ങിയിരിക്കുന്ന ആൻറി മൈക്രോബയൽ, ആൻറി ഇൻഫലമേറ്ററി ഗുണങ്ങൾ എന്നിവയാണ് അതിന് കാരണം. മുന്തിരി പതിവായി ഉപയോഗിച്ചാൽ മുഖക്കുരു പാടുകളും മാറ്റാം. കൂടാതെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും മുന്തിരി പഴത്തിന് സാധിക്കുന്നു.
നാം ഉപയോഗിക്കുന്ന സൺസ്ക്രീനിനെ പോലെയും മുന്തിരി പ്രവർത്തിക്കുന്നുണ്ട്. അൾട്രാവയലറ്റ് രശ്മികൾ ആഗിരണം ചെയ്യുന്നതിൽ നിന്ന് ചർമ്മ കോശങ്ങളെ തടയുന്നു. ഇതിലൂടെ ചർമ്മത്തിൽ നിൽക്കുന്ന സൂര്യഘാതം കുറയ്ക്കാനും സാധിക്കും.
വാർധക്യത്തിൽ നിന്ന് അകാല ലക്ഷണങ്ങളിൽ നിന്നും ഒരു പരിധിവരെ മുന്തിരി മോചനം നൽകുന്നു. ഗ്രേപ്‌സീഡ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇത് മുഖത്തെ ചെറുപ്പവും ഇറുകിയതുമാക്കുന്നു. കൂടാതെ, മുന്തിരിക്കുരു എണ്ണയുടെ സ്വാഭാവിക ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.കൂടാതെ ഇത് ആഴത്തിലുള്ള പാടുകളും സ്‌ട്രെച്ച് മാര്‍ക്കുകളും കുറയ്ക്കാന്‍ സഹായിക്കുന്നു.