നമ്മുടെയെല്ലാം വീട്ടിലെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് ഗോതമ്പ് മാവ്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പോലും ഗോതമ്പ് വലിയ രീതിയിൽ നമ്മുടെയൊക്കെ വീടുകളിൽ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ അളവിലാണ് ഇത് വീട്ടിൽ സംഭരിച്ച് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെ പെട്ടെന്ന് കേടായി പോകുന്നു.
ഗോതമ്പുപൊടിയിൽ പ്രാണികളും പുഴുക്കളും കടന്നുകൂടി മാവ് കട്ടപിടിച്ചേക്കാം. ഇത് കളയുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല. അന്തരീക്ഷത്തിലെ ഈർപ്പം താപനിലയും എല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്.
കീടങ്ങൾ ആക്രമിക്കാതെ ഗോതമ്പുമാവിനെ സൂക്ഷിക്കാനുള്ള ടിപ്പാണ് പറയാൻ പോകുന്നത്. ഈ നിർദ്ദേശം പിന്തുടരുകയാണെങ്കിൽ ഗോതമ്പുമാവ് കൂടുതൽ കാലം സൂക്ഷിക്കാം. അത് എന്തൊക്കെയാണെന്ന് നോക്കാം
ഇതിൽ ഏറ്റവും ലളിതമായ രീതിയിൽ വായു കടക്കാത്ത ഗ്ലാസ് പാത്രത്തിലോ പ്ലാസ്റ്റിക് പാത്രത്തിലോ ഗോതമ്പു മാവ് ശേഖരിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നതാണ്. ഈർപ്പത്തിന്റെ സാന്നിധ്യം കടക്കാതിരിക്കാൻ ഇതിന്റെ ലിഡ് ദൃഢമായി അടച്ചു വയ്ക്കുക. ഗോതമ്പുമാവ് സ്റ്റീൽ കണ്ടെയ്നറിലും സൂക്ഷിക്കാം.
ഏതു പാത്രത്തിൽ ഗോതമ്പും മാവ് സൂക്ഷിക്കുന്നു എന്നതിലല്ല കാര്യം. മറിച്ച് ഏത് പാത്രത്തിൽ സൂക്ഷിച്ചാലും അതിൽ ഈർപ്പത്തിന്റെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പാക്കുന്നതാണ് പ്രധാനം. കാരണം ഈർപ്പത്തിന്റെ സാന്നിധ്യമാണ് മാവിനെ പെട്ടെന്ന് കേടാക്കുന്നത്. ഇതിനുവേണ്ടി ഉപയോഗിക്കുന്ന കണ്ടെയ്നർ നന്നായി കഴുകി വെയിലത്ത് വെച്ച് ഉണക്കി വൃത്തിയുള്ള തുണികൊണ്ട് തുടച്ച് സൂക്ഷിക്കണം.
മറ്റൊരു പ്രശ്നമാണ് ഇതിൽ പ്രാണികൾ വരുന്നത്. ഗോതമ്പുമാവിൽ നാലു മുതൽ അഞ്ചു ടീസ്പൂൺ വരെ ഉപ്പ് ചേർത്താൽ പ്രാണികളെ അകറ്റി നിർത്താം. കണ്ടെയ്നറിൽ പകുതി മാവ് എടുത്തശേഷം അതിൽ രണ്ടോ മൂന്നോ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ബാക്കിയുള്ള മാവ് ചേർത്ത് വീണ്ടും ഉപ്പ് ചേർക്കുക. ഇനി ഇതുമല്ലെങ്കിൽ കറുവപ്പട്ട ഇല ഉപയോഗിച്ച് പ്രാണികളെ തുരത്താം.
കറുവപ്പട്ടയുടെ ഇലയുടെ ശക്തമായ ബന്ധം പ്രാണികൾക്ക് അസഹനീയമാണ്. മാവു ഉപയോഗിക്കുമ്പോൾ ഈ ഇല എടുത്ത് നീക്കം ചെയ്യാനും നമുക്ക് എളുപ്പമാണ്.
ഗോതമ്പുമാവ് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ കാലാവധി കൂടി പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരു മാസത്തിൽ അധികം പഴക്കമുള്ള മാവ് എപ്പോഴും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.