ചർമം കണ്ടാൽ പ്രായം പറയില്ലെന്ന് അവസ്ഥയാണ് നടി തബുവിന്റേത്. ഇന്നും പതിനാറുകാരെ പോലെ ഇരിക്കുന്ന തബുവിന് പ്രായം 52 എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ചിട്ടയായ സൗന്ദര്യ സംരക്ഷണമാണ് താഴത്തെ ഇപ്പോഴും ഊർജ്ജസ്വലയായി നിലനിർത്തുന്നത്. ഏവരും കേൾക്കാൻ കാത്തിരിക്കുന്ന തബുവിന്റെ സൗന്ദര്യ സംരക്ഷണം മാർഗ്ഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ക്ലെൻസിങ്ങിനെ കുറിച്ചാണ് താരം ആദ്യം വിശദീകരിക്കുന്നത്. ആരോഗ്യമുള്ള ചർമം നിലനിർത്തുന്നതിന്റെ ആദ്യപടിയാണ് ഇതെന്നും താരം പറയുന്നു. നീണ്ട മണിക്കൂറുകളുടെ ഷൂട്ടിംഗ് സമയത്ത് തൻറെ ചർമം ക്ലീനായി സൂക്ഷിക്കുന്നത് ഈ മാർഗ്ഗമാണ്. മൃദുവായ ക്ലൻസർ ഉപയോഗിച്ച് ചർമ്മത്തിലെ സ്വാഭാവിക എണ്ണകളും മാലിന്യങ്ങളും നീക്കം ചെയ്യുന്നു.
രണ്ടാമത്തെ ഘട്ടമായി മോയ്സ്ചറൈസറിംഗിൻ്റെ പ്രാധാന്യമാണ് താരം പറയുന്നത്. തബുവിന്റെ ഫേവറേറ്റ് ലിസ്റ്റിൽ ഉള്ളത് ഹൈലൂറോണിക് ആസിഡ്, വിറ്റാമിൻ ഇ, പ്രകൃതിദത്ത എണ്ണകൾ, തുടങ്ങിയ പോഷക ഘടകങ്ങൾ അടങ്ങിയ മോയ്സ്ചറൈസറുകളാണ്.
അടുത്തതായി ഒഴിച്ചുകൂടാൻ ആവാത്തത് സൺസ്ക്രീൻ ആണെന്നും താരം പറയുന്നു. വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ എല്ലാം സൺസ്ക്രീൻ ഉപയോഗിക്കുന്നു. എസ് പി എഫ് 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്ക്രീൻ ആണ് ഉപയോഗിക്കുന്നത്.
അകാല വർദ്ധക്യത്തിൽ നിന്നും സൂര്യാഘാതത്തിൽ നിന്നും ചർമ്മത്തെ രക്ഷിക്കാൻ സൺസ്ക്രീൻ സഹായിക്കുമെന്ന് തബൂ അഭിപ്രായപ്പെടുന്നു. വിറ്റാമിൻ സി, റെറ്റിനോൾഡുകൾ, തുടങ്ങിയ ചേരുവകൾ അടങ്ങിയ ഉപയോഗിക്കുന്നത്. ഇത് ചർമ്മത്തെ തിളക്കം മാറുന്നതായി സൂക്ഷിക്കുന്നു. ഇതിനുപുറമെ ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നത് തബു ഉറപ്പാക്കുന്നു. ഇത് ടോക്സിനുകള്‍ പുറന്തള്ളാനും ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താനും തിളങ്ങാനും സഹായിക്കുന്നു.
ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കാന്‍ പഴങ്ങള്‍, പച്ചക്കറികള്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ പോലുള്ള പോഷക സമ്പന്നമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നു. അതുകൂടാതെ യോഗ, ധ്യാനം എന്നിവ പോലുള്ള സമ്മര്‍ദ്ദം ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്റെ ദിനചര്യയില്‍ ഉള്‍പ്പെടുത്താനും തബു ശ്രമിക്കുന്നു.