തിരുവനന്തപുരം:ഐടി പാർക്കുകളിൽ മദ്യശാല തുറക്കാനുള്ള സർക്കാർ നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. ഐ ടി പാർക്കുകൾക്ക് 20 ലക്ഷം രൂപ ഫീസ് വരുന്ന എഫ്എൽ 4 സി ലൈസൻസ് നൽകും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ ടി പാർക്ക് നേരിട്ടോ , പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് അനുമതി നൽകും.പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാണ്..ഭാവിയിൽ പാർക്കുകളിൽ വെവ്വേറെ ലൈസൻസ് നൽകേണ്ടിവരും, നിലവിലെ ബാർ ലൈസൻസികളിലേക്ക് നടത്തിപ്പ് പോകും, സമർഥരായ ഐ ടി പ്രൊഫഷണലുകളിൽ മദ്യ ഉപഭോഗം കൂടും എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം വേഗത്തിൽ തീരുമാനത്തിൽ തുടർ നടപടിയുണ്ടാകും.