നോൺ വെജ് പ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് ബീഫ്. ഇത്തവണ ബീഫ് കായയിട്ട് വച്ചാലോ. സ്വാദിഷ്ഠമായ വിഭവം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
ആവശ്യമുള്ള സാധനങ്ങൾ
ബീഫ് ഒരു കിലോ (ചെറിയ കഷ്ണങ്ങളാക്കിയത്
പച്ചക്കായ- 200 ഗ്രാം
സവാള -250 ഗ്രാം
പച്ചമുളക് -അഞ്ചെണ്ണം
ഇഞ്ചി -25 ഗ്രാം
വെളുത്തുള്ളി -25 ഗ്രാം
കറിവേപ്പില -നാലു തണ്ട്
വെളിച്ചെണ്ണ -150 മില്ലി
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഇറച്ചിമസാല – 1 ടേബിള്‍ സ്പൂണ്‍
പെരുംജീരകപ്പൊടി -1 ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ യഥാക്രമം വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചിമസാല, പെരുംജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റിയശേഷം ഇറച്ചിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി വെന്തുവരുമ്പോള്‍ അരിഞ്ഞുവെച്ച പച്ചക്കായ, കുരുമുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഉലര്‍ത്തിയശേഷം ഉപയോഗിക്കാം.