മലയാളികൾ ഊണിനൊപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്ന വിഭവമാണ് അവിയൽ. നിറയെ പച്ചക്കറികൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എളുപ്പത്തിൽ, കുറഞ്ഞ സമയം കൊണ്ട് അടിപൊളി രുചിയിൽ അവിയൽ ഉണ്ടാക്കാനായാലോ? ഇനി കുഴഞ്ഞു പോകുമെന്ന പേടി വേണ്ട.. എങ്ങനെയെന്ന് നോക്കാം…
ആവശ്യമുള്ള സാധനങ്ങൾ
തേങ്ങ ചിരകിയത് – രണ്ട് കപ്പ്
ജീരകം – കാൽ ടീസ്പൂൺ
പച്ച മുളക് – ഏഴെണ്ണം
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
ചേന തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്
പച്ചക്കായ തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്
മുരിങ്ങയ്ക്ക തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്
കൊത്തമര നീളത്തിൽ ചെറുതായി അരിഞ്ഞത് – അര കപ്പ്
ക്യാരറ്റ് – അര കപ്പ്
വെള്ളരിക്ക – അര കപ്പ്
വഴുതനങ്ങ – അര കപ്പ്
കുമ്പളങ്ങ – അര കപ്പ് നീളത്തിൽ അരിഞ്ഞത്
അച്ചിങ്ങ – അര കപ്പ്
മാങ്ങ – ഒരെണ്ണം
വെളിച്ചെണ്ണ – മൂന്ന് ടേബിൾ സ്പൂൺ
കറിവേപ്പില – മൂന്ന് തണ്ട്
തയ്യാറാക്കുന്ന വിധം
തേങ്ങ, ജീരകം, പച്ചമുളക്, മഞ്ഞൾ പൊടി എന്നിവ ഒന്നിച്ച് ചതയ്ക്കുക. കുക്കറിൽ പച്ചക്കറികളും, കറിവേപ്പിലയും ഉപ്പും അൽപ്പം വെള്ളവും ഒഴിച്ച് ഇളക്കി ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം കുക്കർ തുറന്ന് അരപ്പ് ചേർത്ത് ചൂടാക്കി എണ്ണ അതിനു മീതെ ഒഴിച്ച് ഇളക്കി വാങ്ങുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം.