നമ്മുടെ അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് വെളുത്തുള്ളി. നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മിക്കവരും ഇത് ഭക്ഷണത്തിൽ പതിവായി ഉപയോഗിച്ചു പോരുന്നുണ്ട്. ഭക്ഷണത്തിൽ രുചി വർദ്ധിപ്പിക്കുന്നത് മാത്രമല്ല ഇവ ചെയ്യുന്നത്. ഇവയ്ക്ക് പിന്നിൽ നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. വിറ്റാമിൻ ബി 1, ബി 6, വിറ്റാമിൻ സി, എന്നിവയാലും വെളുത്തുള്ളി സമ്പുഷ്ടമാണ്. കൂടാതെ ക്യാൽസ്യം, അയൺ, ഫോസ്ഫറസ്, മാംഗനീസ്, സിങ്ക് എന്നിവയുടെ സാന്നിധ്യവും വെളുത്തുള്ളിയിലുണ്ട്.
രാത്രിയിൽ പച്ച വെളുത്തുള്ളിയുടെ ഒരു അല്ലി കഴിക്കുന്നത് ചുമയും ജലദോഷവും തടയും. വെളുത്തുള്ളി ചതച്ചത് വെറും വയറ്റിൽ കഴിക്കുന്നത് കൂടുതൽ ഫലം നൽകും. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായകമാണ്.
ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ രോഗങ്ങൾക്ക് കാരണമാകും. ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. എന്നാൽ വെളുത്തുള്ളി ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിയുന്ന സാഹചര്യം ചെറുക്കുന്നു.
ഉറക്കക്കുറവുള്ളവര്‍ക്ക് നല്ലൊരു പരിഹാരമാണ് രാത്രിയില്‍ വെളുത്തുള്ളി കഴിക്കുന്നവര്‍ക്ക്. വെളുത്തുള്ളിയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി ഗുണകരമാണ്.