Health

ഡയറ്റിന്റെ പേരിൽ പട്ടിണി കിടന്നിട്ട് കാര്യമില്ല; ഈ രീതി പിന്തുടരൂ…

മൈൻഡ് ഫുൾ ഈറ്റിങ്ങ് വളരെ പ്രധാനമാണ്

അമിത ഭാരത്താൽ വലയുന്നവരുടെ ശ്രദ്ധയ്ക്ക്.. ഭാരം കുറയ്ക്കാൻ പട്ടിണി കിടന്നിട്ട് കാര്യമില്ല. ശരിയായ രീതിയിൽ ഭാരം കുറയ്ക്കണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

ഭക്ഷണ ശീലങ്ങളും ഭക്ഷണം കഴിക്കുന്ന രീതിയുമൊക്കെ മാറ്റിയാൽ ഒരു പരിധിവരെ ആരോഗ്യത്തോടിരിക്കാൻ സാധിക്കും. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്…

ചെറിയ വാ കഴിക്കാം

ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും വാരിവലിച്ച് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. മാത്രമല്ല ചവച്ച കഴിക്കണം. ഇത് ഭക്ഷണത്തിന്റെ രുചി മനസ്സിലാക്കാൻ സഹായിക്കും. ദഹനത്തെ മികച്ചതാക്കാനും ഇത് ഏറെ സഹായിക്കും. ചെറിയ വാ കഴിക്കുന്നത് പലപ്പോഴും ഭക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകാൻ സഹായിക്കും. പോഷകങ്ങൾ ആഗിരണം ചെയ്യാനും ഇത് നല്ലതാണ്.

സ്ക്രീൻ ഒഴിവാക്കുക

ടിവി കണ്ടും ഫോൺ നോക്കിയും ഭക്ഷണം കഴിക്കുന്നതാണ് ഇന്ന് ഭൂരിഭാഗം പേരുടെയും ശീലം. എന്നാൽ ഇത് അത്ര നല്ലതല്ല. കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വേണം കഴിക്കാൻ. എന്താണ് കഴിക്കുന്നത് എത്രയാണ് കഴിക്കുന്നത് എന്നൊക്കെ തിരിച്ചറിയാനും മനസിലാക്കാനും ഇത് സഹായിക്കും.

കഴിക്കുന്ന അളവ്

ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ കഴിക്കുന്ന ഭക്ഷണത്തിൻറെ അളവിലും ശ്രദ്ധ നൽകണം. ഡയറ്റ് എടുക്കുന്നവർ വലിച്ചുവാരി കഴിക്കുന്നതിൽ അർത്ഥമില്ല. കുറഞ്ഞ അളവിൽ കൂടുതൽ പോഷകങ്ങൾ ശരീരത്തിൽ എത്തിക്കാൻ ശ്രദ്ധിക്കുക. ഇറച്ചി, മുട്ട എന്നിവയൊക്കെ ധാരാളം പോഷക ഗുണങ്ങൾ ഉള്ളതാണ്. ഇവയെല്ലാം കൃത്യമായി കഴിക്കാൻ ശ്രമിക്കുക. ചെറിയ പാത്രത്തിൽ അളന്ന് എടുത്ത് കഴിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.