Lifestyle

മഴക്കാലത്ത് കാലിന് വേണം പ്രത്യേക കരുതൽ; വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാം

ചർമ്മം പോലെ തന്നെ പ്രധാനമാണ് കാലുകളും

ചർമ്മ സംരക്ഷണത്തിൽ പലരും ഒഴിവാക്കുന്ന ഒന്നാണ് കാലുകൾ. കാലുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് ആരും സമയം കണ്ടെത്താറില്ല. എന്നാൽ കാലാവസ്ഥ മാറുന്നത് അനുസരിച്ച് നിങ്ങളുടെ കൈകൾക്കും കാലുകൾക്കും പ്രത്യേകത പരിഗണന നൽകണം. കൈ കാലുകളിലെ നിറവും അതുപോലെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കേണ്ടത് ഏറെ പ്രധാനമാണ്.

തണുപ്പുകാലത്ത് കാലുകളിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് നിലനിർത്താൻ ശ്രദ്ധിക്കണം. മഴ നനഞ്ഞ് കാലിൻ്റെ ഭംഗി നഷ്ടപ്പെട്ട് പോകുമോ എന്ന ഭയം ഇനി വേണ്ട. വീട്ടിൽ തന്നെ ഈ കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ. നിങ്ങളുടെ കാലിന്റെ സ്വാഭാവിക ഭംഗി വീണ്ടെടുക്കാം.

നെയ്യ്

എല്ലാവരുടെയും അടുക്കളയിൽ നെയ്യ് ഉണ്ടാകും. ആരോഗ്യത്തിന് മാത്രമല്ല ചർമസംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. നെയ്യ് ഉപയോഗിച്ച് പാദങ്ങൾ നല്ല ഭംഗിയായി സൂക്ഷിക്കാൻ കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് ച‍ർമ്മത്തിന് ജലാംശം നൽകാൻ ഏറെ സഹായിക്കും.

ഇത് പാദങ്ങളിൽ പുരട്ടുക. നെയ്യ് ചർമ്മത്തിൻ്റെ പാളികളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലും. കാലുകൾ വിണ്ടു കീറുന്നതും അതുപോലെ മറ്റ് വീക്കം പോലെയുള്ള പ്രശ്നങ്ങൾക്കും പരിഹാരമാണിത്. മാത്രമല്ല നെയ്യ് മൃദുത്വവും അതുപോലെ പോഷകവും നൽകാൻ ഏറെ സഹായിക്കും.

ഗ്ലിസറിൻ

വരണ്ടതും നിർജ്ജലീകരണം സംഭവിച്ചതുമായ ചർമ്മത്തിന് അനുയോജ്യമാണ് ഗ്ലിസറിൻ. ഇത് ഈർപ്പം ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഹ്യുമെക്റ്റൻ്റ് ഗുണങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്.

വെളിച്ചെണ്ണ

എല്ലാവരുടെ വീടുകളിലും ഒരുപോലെ കിട്ടുന്ന ഒന്നാണ് വെളിച്ചെണ്ണ. തണുപ്പ് കാലത്ത് ചർമ്മത്തിന് ആവശ്യത്തിന് പോഷകങ്ങൾ നൽകാൻ വെളിച്ചെണ്ണയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് ചർമ്മത്തിന് ആവശ്യമായ മോയ്ചറൈസ് നൽകാൻ ഏറെ സഹായിക്കും. മാത്രമല്ല ഇതിലെ ആൻ്റി മൈക്രോബയൽ ഗുണങ്ങൾ അണുബാധകളിൽ നിന്ന് കാലുകളെ സംരക്ഷിക്കാൻ സഹായിക്കും.

ഷിയ ബട്ടർ

വരണ്ട് ച‍ർമത്തെ മോയ്ചറൈസ് ചെയ്യാൻ വളരെ നല്ലതാണ് ഷിയ ബട്ടർ. തുടങ്ങിയവയെല്ലാം ഷിയ ബട്ടറിൽ അടങ്ങിയിട്ടുണ്ട്. പാദങ്ങൾ വീണ്ടും കീറുന്നത് ഉൾപ്പെടെയുള്ള പല പ്രശ്നങ്ങളെയും ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. രാത്രിയിൽ കിടക്കുന്നതിന് മുൻപ് ഇത് അൽപ്പം കാലുകളിൽ പുരട്ടുന്നത് ഏറെ ഗുണം ചെയ്യും.

പാദം സംരക്ഷിക്കാൻ

ഇത്തരത്തിൽ കാലുകളെ മോയ്ചറൈസ് ചെയ്യുക മാത്രമല്ല ഇടയ്ക്ക് കാലുകൾ കൃത്യമായി സംരക്ഷിക്കാൻ ചില പൊടിക്കൈകൾ ചെയ്യണം. ചെറു ചൂട് വെള്ളത്തിൽ അൽപ്പം എസെൻഷ്യൽ ഓയിൽ ചേർത്ത് കാലുകൾ അത് മുക്കി വയ്ക്കുക. 10 മുതൽ 15 മിനിറ്റിന് ശേഷം കാലുകൾ തുടച്ച് വ്യത്തിയാക്കിയ ശേഷം മോയ്ചറൈസ്