Lifestyle

കറിവേപ്പ് കാടുപോലെ വളരണോ? രണ്ട് തുള്ളി വിനാഗിരി മാത്രം മതി

കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുന്നത് കീടനാശിനികളേക്കാൾ ഫലം ചെയ്യും

വീട്ടിലെ ആവശ്യങ്ങൾക്ക് വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന ഒന്നാണ് കറിവേപ്പ്. എല്ലാവരുടെയും അടുക്കളത്തോട്ടത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്ന്. പാചകം ചെയ്യുന്നതിന്റെ അവസാനഘട്ടത്തിൽ തോട്ടത്തിലേക്ക് ഓടി കറിവേപ്പില പറിച്ചു കൊണ്ടുവന്നു വീട്ടമ്മമാർ ഉപയോഗിക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്. കറികൾക്ക് നല്ല മണവും രുചിയും നൽകുന്ന കറിവേപ്പില ആരോഗ്യത്തിനും അതുപോലെ മുടിയ്ക്കും വളരെ നല്ലതാണ്.

പക്ഷേ പലപ്പോഴും നമ്മുടെയൊക്കെ അമ്മമാർ പരാതി പറയുന്നത് കേൾക്കാം. കറിവേപ്പിലയുടെ ഇലകൾ പുഴുക്കൾ തിന്നു നശിപ്പിച്ചതായോ ഇലകളിൽ കറുത്ത പുള്ളികൾ വന്നതായും ഇലകൾ കൊഴിഞ്ഞു പോയതായും പരാതി കേൾക്കാം.

കറിവേപ്പില തഴച്ചു വളരാൻ ഈ പൊടിക്കൈകൾ ചെയ്തു നോക്കൂ….

വീട്ടിൽ ബാക്കിയാവുന്ന കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുന്നത് കീടനാശിനികളേക്കാൾ ഫലം ചെയ്യും. കറിവേപ്പില ഇലകളായി നുള്ളി എടുക്കാതെ മുകൾ ഭാഗത്ത് നിന്ന് കത്രിക ഉപയോഗിച്ച് മുറിച്ച് എടുക്കുന്നതാണ് എപ്പോഴും നല്ലത്. കറിവേപ്പില എളുപ്പത്തിൽ വളരാൻ ഇത് സഹായിക്കും. വളത്തിനായി ചായപ്പൊടിയുടെ ചണ്ടിയും, മുട്ട തോടുമൊക്കെ ഉപയോഗിക്കാവുന്നതാണ്. കറിവേപ്പില നന്നായി വളർത്തിയെടുക്കാൻ രണ്ട് തുള്ളി വിനാഗിരി കൊണ്ടൊരു കൂട്ടുണ്ട്.

വിനാഗിരി

കറിവേപ്പില വളർത്താനും വിനാഗിരി രണ്ട് തുള്ളി ഉപയോഗിക്കാവുന്നാതണ്.

ചെയ്യേണ്ടത്

ആദ്യം തന്നെ കറിവേപ്പിലയുടെ മുകൾ ഭാഗം മുറിച്ച് കൊടുക്കണം. ഇലകൾ മാത്രം അതിൽ നിന്ന് പറിച്ചെടുക്കാതിരിക്കാനും ശ്രദ്ധിക്കണം. 1 ലിറ്റർ പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് രണ്ട് തുള്ളി വിനാഗിരിയും കുറച്ച് ചാരവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് നന്നായി ഇലകളിലും മരത്തിൻ്റെ ചുവട്ടിലും തളിച്ച് കൊടുക്കണം. മാസത്തിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് കറിവേപ്പില തഴച്ച് വളരാൻ ഏറെ സഹായിക്കും. മാത്രമല്ല മരത്തിൻ്റെ ചുവട്ടിൽ നല്ല രീതിയിൽ കരിയിലകളിട്ട് മൂട്ടി കൊടുക്കുന്നതും നല്ലതാണ്

Latest News