ലിഫ്റ്റ് എന്നൊരു ബദൽ ഓപ്ഷൻ ഉള്ളതുകൊണ്ട് തന്നെ പടികൾ കയറാൻ മടി കാണിക്കുന്നവനാണ് ഭൂരിഭാഗം പേരും. പടികൾ കയറുന്നതാണ് ആരോഗ്യത്തിന് നല്ലത്. എല്ലാവർക്കും ഇന്നത്തെ കാലത്ത് വീട്ടിലോ ജിമ്മിലോ പോയി വർക്ക് ഔട്ട് ചെയ്യാൻ സമയം ലഭിച്ചെന്ന് വരില്ല. അവരെ സംബന്ധിച്ചിടത്തോളം ശരീരത്തിന് ഒരു വ്യായാമമാണ് പടികൾ കയറുന്നത്. ഇത് മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
നിങ്ങൾ ഉദ്യോഗസ്ഥർ ആയാലും വിദ്യാർഥികളായാലും എവിടെയിരുന്നാലും പടികൾ കയറാൻ ശ്രമിക്കുക. ലിസ്റ്റിന് ആശ്രയിക്കുന്നത് ഒഴിവാക്കുക. വാർദ്ധക്യത്തിൽ പലരും അനുഭവിക്കുന്ന പ്രശ്നമാണ് പേശികളുടെ ബലക്ഷയം. ഇതിൽനിന്ന് രക്ഷപ്പെടാൻ സ്ഥിരമായി പടികൾ കയറുന്നതിലൂടെ സാധിക്കും.
പുറത്തുവരുന്ന പഠനങ്ങൾ പ്രകാരം പതിവായി പടികൾ കയറുന്നത് വേഗത്തിൽ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും എന്ന് പറയുന്നു. ഇതിനുപുറമേ ഹൃദ്രോഗത്തെ ഒരു പരിധി വരെ ചെറുക്കാം. ഹൃദയമിടിപ്പ് വേഗത്തിൽ ആവുകയും ശരീരത്തിൽ ഉടനീളം രക്ത സംക്രമണം വർധിപ്പിക്കുകയും ചെയ്യുന്നു.
മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദം കുറയ്ക്കാനും പടികൾ നിർണായക സ്ഥാനം വഹിക്കുന്നുണ്ട്.മാത്രമല്ല, മികച്ച ഉറക്കത്തിലേക്ക് നയിക്കുന്ന സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.മാത്രമല്ല, പടികൾ കയറുന്നത് കൊളസ്ട്രോൾ – ബിപി എന്നീ പ്രശ്നങ്ങളെ ചെറുക്കുന്നു.
ദിവസവും പടി കയറിയിങ്ങുന്നത് ശീലമാക്കുക. അത് ഹൃദയത്തിന് വേണ്ടി പതിവായി ചെയ്യുന്ന വ്യായാമമായി തന്നെ കണക്കാക്കാവുന്നതാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.