Health

കാണുന്നതെല്ലാം കഴിച്ചിട്ട് കാര്യമില്ല: കൊളസ്‌ട്രോൾ കുറയണമെങ്കിൽ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ

എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കൊളസ്ട്രോൾ അളവ് കൂടുന്നത് ധമനികളിൽ കൊഴുപ്പ് അ‍ടിഞ്ഞ് കൂടുന്നതിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ, 40-കളിൽ കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിതാ

ഓട്സ്

ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ, “മോശം” കൊളസ്ട്രോൾ കുറയ്ക്കുന്നു. ഓട്സ് പ്രാതലിലോ രാത്രിയിലോ കഴിക്കാവുന്നതാണ്.

ബാർലി

ബാർലി പ്രത്യേകിച്ച് ബീറ്റാ ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ഒരു തരം ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ്. നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം കൂടിയാണ് ബാർലി. ദിവസവും ബാർലി വെള്ളം കുടിക്കുന്നതും ​കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

അവാക്കാഡോ

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവോക്കാഡോക നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും കഴിയും. അവോക്കാഡോ സാലഡിൽ ചേർത്തോ സ്മൂത്തിയായോ കഴിക്കാവുന്നതാണ്.

ഫാറ്റി ഫിഷ്

കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ പതിവാക്കുക. ആഴ്ചയിൽ രണ്ടുതവണയെങ്കിലും കൊഴുപ്പുള്ള മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

നട്സ്

ബദാം, വാൾനട്ട്, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയതാണ്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും.

ബെറിപ്പഴങ്ങൾ

നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയ സരസഫലങ്ങൾ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.

ഒലീവ് ഓയിൽ

എക്‌സ്‌ട്രാ വെർജിൻ ഒലിവ് ഓയിൽ എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.