കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി വിനോദയാത്ര ചെയ്ത ഹൈദരാബാദ് സ്വദേശികളുടെ കാർ കോട്ടയത്ത് തോട്ടിൽ വീണ് ഒഴുകിപ്പോയി. ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
കോട്ടയം കുറുപ്പന്തറയിൽ വച്ചാണ് കാർ തോട്ടിൽ വീണ് ഒഴുകിപ്പോയത്. നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. കാറ് ഒഴുകിപ്പോയെങ്കിലും നാലുപേരും രക്ഷപ്പെട്ടു. മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്കായിരുന്നു ഇവരുടെ യാത്ര.